മാസ്‌ക് ധരിച്ച് വ്യായാമം ചെയ്യുന്നവരാണോ?

Pavithra Janardhanan October 17, 2020

പൊതുസ്ഥലങ്ങളില്‍ വ്യായാമം ചെയ്യാന്‍ അനുമതിയായെങ്കിലും അത് മാസ്‌ക് ധരിച്ചുവേണോ, മാസ്‌ക് ധരിക്കുന്നത് ആരോഗ്യപ്രശ്‌നങ്ങളുണ്ടാക്കുമോ എന്ന സംശയം ബാക്കി. മാസ്‌ക് ധരിച്ച് വ്യായാമം ചെയ്യുന്നതില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഒന്നുമില്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. മാസ്‌ക് ധരിച്ച് വ്യായാമം ചെയ്യുന്നതുകൊണ്ട് സ്വഭാവികമായ അസ്വസ്ഥതകള്‍ ഉണ്ടായേക്കാം. എങ്കിലും മാസ്‌ക് ധരിക്കണം. സുരക്ഷതന്നെയാണ് പ്രധാനം.

ഒറ്റയ്ക്ക് വ്യായാമം ചെയ്യുന്നവര്‍ക്കും സൈക്കിള്‍ യാത്ര നടത്തുന്നവര്‍ക്കും മാസ്‌ക് നിര്‍ബന്ധമല്ലെന്ന് കേന്ദ്രമാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കിയിരുന്നു. പക്ഷേ, ആളുകളുടെ എണ്ണം കൂടുകയാണെങ്കില്‍ മാസ്‌കും സാമൂഹിക അകലവും നിര്‍ബന്ധമാണ്.വ്യായാമം ചെയ്യുമ്പോള്‍ ശ്വാസകോശത്തിന് കൂടുതല്‍ വായു ആവശ്യമാണ്. മാസ്‌ക് ധരിക്കുമ്പോള്‍ വായുപ്രവാഹം നിയന്ത്രിക്കപ്പെടും. ഇതാണ് ക്ഷീണം അനുഭവപ്പെടാന്‍ കാരണം. ഹൃദ്രോഗം, രക്തസമ്മര്‍ദം തുടങ്ങിയ രോഗങ്ങള്‍ ഉള്ളവര്‍ക്ക് ബുദ്ധിമുട്ട് അനുഭവപ്പെടും.

പൊതുസ്ഥലങ്ങളില്‍ വ്യായാമം ചെയ്യേണ്ടിവരികയാണെങ്കില്‍ നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം. അടുത്തുള്ള വ്യക്തിയില്‍നിന്ന് കുറഞ്ഞത് രണ്ട് മീറ്ററെങ്കിലും അകലം പാലിക്കണം. ശ്വാസകോശത്തിന് കൂടുതല്‍ സമ്മര്‍ദം നല്‍കുന്ന വ്യായാമമുറകള്‍ ഒഴിവാക്കി ലളിതമായ മുറകള്‍ പരിശീലിക്കാം .മാസ്‌ക് ഉപയോഗിച്ച് വ്യായാമം ചെയ്യാന്‍ ബുദ്ധിമുട്ടുള്ളവര്‍ പൊതുസ്ഥലങ്ങള്‍ ഒഴിവാക്കി വീടുകളില്‍ വ്യായാമം ചെയ്യുക,ഇത്രയുമാണ് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾ.

Tags:
Read more about:
EDITORS PICK