അവഗണന ഇനി സഹിക്കില്ല : മലയാള സിനിമയില്‍ ഇനി പാടില്ലെന്ന് വിജയ് യേശുദാസ്

Pavithra Janardhanan October 17, 2020

ഇനി മലയാള സിനിമയില്‍ പാടില്ലെന്ന് വിജയ് യേശുദാസ്. മലയാളത്തിലും തെന്നിന്ത്യയിലും ആയി ഒരു പിടി മികച്ച ഗാനങ്ങള്‍ സമ്മാനിച്ച ഗായകനും ഗാനഗന്ധര്‍വ്വന്‍ യേശുദാസിന്റെ മകനുമായ വിജയ് യേശുദാസിന്റെ സുപ്രധാന വെളിപ്പെടുത്തലിന്റെ ഞെട്ടലില്‍ ആണ് ആരാധകര്‍. ഒരു മാഗസിന് നല്‍കിയ അഭിമുഖത്തിലാണ് വിജയ് യേശുദാസ് ഇക്കാര്യം വ്യക്തമാക്കിയത്.

‘മലയാളത്തില്‍ സംഗീത സംവിധായകര്‍ക്കും പിന്നണി ഗായകര്‍ക്കുമൊന്നും അര്‍ഹിക്കുന്ന വില കിട്ടുന്നില്ല. തമിഴിലും തെലുങ്കിലുമൊന്നും ഈ പ്രശ്നമില്ല. ആ അവഗണന മടുത്തിട്ടാണ് ഇങ്ങനെയൊരു തീരുമാനം എടുത്തത്.- വിജയ് പറയുന്നു. പിതാവ് യേശുദാസിനടക്കം സംഗീത ലോകത്ത് നേരിട്ട ദുരനുഭവങ്ങളും അദ്ദേഹം അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. മലയാള പിന്നണി ഗാനരംഗത്ത് എത്തി 20 വര്‍ഷം തികയുമ്ബോഴാണ് വിജയിയുടെ പുതിയ പ്രഖ്യാപനം.

Read more about:
RELATED POSTS
EDITORS PICK