വി.​കെ. ജ​യ​രാ​ജ് പോ​റ്റി ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി

Pavithra Janardhanan October 17, 2020

ശ​ബ​രി​മ​ല മേ​ല്‍​ശാ​ന്തി​യാ​യി വി.​കെ. ജ​യ​രാ​ജ് പോ​റ്റി​യെ തെ​ര​ഞ്ഞെ​ടു​ത്തു. തൃ​ശൂ​ര്‍ പൊ​യ്യ പൂ​പ്പ​ത്തി വാ​രി​ക്കാ​ട്ട് മ​ഠം കു​ടും​ബാം​ഗ​മാ​ണ്. ഇ​ന്ന് രാ​വി​ലെ പ​ന്ത​ളം കൊ​ട്ടാ​ര​ത്തി​ലെ കൗ​ശി​ക് കെ.​വ​ര്‍​മ​യാ​ണ് ന​റു​ക്കെ​ടു​പ്പി​ലൂ​ടെ​യാ​ണ് മേ​ല്‍​ശാ​ന്തി​യെ തെ​ര​ഞ്ഞെ​ടു​ത്ത​ത്. മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​യായി അ​ങ്ക​മാ​ലി സ്വ​ദേ​ശി ര​ജി​കു​മാ​ര്‍ എം.​എ​ന്‍.(​ജ​നാ​ര്‍​ദ​ന​ന്‍ നമ്പൂതിരി )​യേയും തി​ര​ഞ്ഞെ​ടു​ത്തു. മാ​ളി​ക​പ്പു​റം മേ​ല്‍​ശാ​ന്തി​യെ ഋ​ഷി​കേ​ശ് കെ.​വ​ര്‍​മ​യാ​ണ് ന​റു​ക്കെ​ടു​ത്ത​ത്. സ​ന്നി​ധാ​ന​ത്തേ​ക്ക് ഒൻപതും മാ​ളി​ക​പ്പു​റ​ത്തേ​ക്ക് പ​ത്തും പേ​രു​ക​ളാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്.

ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റ് എ​ന്‍.​വാ​സു, അം​ഗ​ങ്ങ​ളാ​യ എ​ന്‍.​വി​ജ​യ​കു​മാ​ര്‍, കെ.​എ​സ്.​ര​വി, ശ​ബ​രി​മ​ല സെ​പ്ഷ്യ​ല്‍ ക​മ്മി​ഷ​ണ​ര്‍ മ​നോ​ജ്, ദേ​വ​സ്വം ക​മ്മി​ഷ​ണ​ര്‍ ബി.​എ​സ്.​തി​രു​മേ​നി, ഹൈ​ക്കോ​ട​തി നി​രീ​ക്ഷ​ക​ന്‍ ജ​സ്റ്റി​സ് കെ.​ പ​ത്മ​നാ​ഭ​ന്‍ എ​ന്നി​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ന​റു​ക്കെ​ടു​പ്പ്.

Tags:
Read more about:
EDITORS PICK