കതിര്‍ മണ്ഡപത്തില്‍ സുരാജും നിമിഷയും; ‘ദി ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

Pavithra Janardhanan October 18, 2020

തൊണ്ടി മുതലും ദൃക്സാക്ഷിയും എന്ന ചിത്രത്തിനു ശേഷം സുരാജ് വെഞ്ഞാറമൂടും നിമിഷ സജയനും ഒന്നിക്കുന്ന ചിത്രം ദി ഗ്രേറ്റ് ഇന്ത്യന്‍ അടുക്കള എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. ജിയോ ബേബി സംവിധാനം ചെയ്യുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ നടൻ പൃഥ്വി രാജ് ആണ് പുറത്തു വിട്ടത്.ദി ഗ്രേറ്റ് ഇന്ത്യന്‍ അടുക്കള -മഹത്തായ ഭാരതീയ അടുക്കള- എന്നാണ് ചിത്രത്തിന്റെ പേര്. കതിര്‍ മണ്ഡപത്തില്‍ വിവാഹ വേഷത്തിലിരിക്കുന്ന നിമിഷ സജയനും സുരാജുമാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പൃഥ്വിരാജ് റിലീസ് ചെയ്യുന്ന കാര്യം വെള്ളിയാഴ്ച ജിയോ ബേബി സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചിരുന്നു. വിവാഹ ക്ഷണക്കത്തിന്റെ മോഡലിലാണ് ഇക്കാര്യം അറിയിച്ചത്. ഇതിനു പിന്നാലെയാണ് കതിര്‍മണ്ഡപത്തിലിരിക്കുന്ന നിമിഷയുടെയും സുരാജിന്റെയും ചിത്രങ്ങളടങ്ങുന്ന പോസ്റ്റര്‍ പുറത്തുവിട്ടത്.

Read more about:
EDITORS PICK