കൊച്ചിയില്‍ യുവാവിന് നേരെ ഗൂണ്ടാ ആക്രമണം, മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു

Pavithra Janardhanan October 18, 2020

കൊച്ചിയില്‍ യുവാവിന് നേരെ ഗൂണ്ടാ ആക്രമണം.ജോലി ചെയ്തു മടങ്ങിയ യുവാവിന് നേരെയായിരുന്നു ആക്രമണം.കാക്കനാട്ടെ ജോലി സ്ഥലത്ത് നിന്ന് മടങ്ങുകയായിരുന്ന വയനാട് കേണിച്ചിറ സ്വദേശി അമലിന് നേരെ കത്തി കട്ടി ഭീഷണിപ്പെടുത്തിയ സംഘം അമലിന്റെ മൊബൈല്‍ ഫോണ്‍ തട്ടിയെടുത്തു. ശനിയാഴ്ച പുലര്‍ച്ചെ 3.30 നാണ് ആക്രമണമുണ്ടായത്. ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ മൂന്നംഗ സംഘം കാക്കനാടിന് സമീപം ചെമ്പുമുക്കിൽ വച്ച്‌ കത്തി കാട്ടി ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെടുകയായിരുന്നു.

പണം നല്‍കാത്തതിനെ തുടര്‍ന്ന് മര്‍ദിക്കുകയും അമലിന്റെ കൈവശമുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുകയും ചെയ്തു. മൊബൈല്‍ ഫോണ്‍ തിരികെ ആവശ്യപ്പെട്ടെങ്കിലും ഭീഷണി മുഴക്കി സംഘം കടന്നുകളയുകയായിരുന്നു.കാക്കനാട് ഗ്രാഫിക് ഡിസൈനറായി ജോലി ചെയ്യുകയാണ് അമല്‍. സംഭവത്തില്‍ തൃക്കാക്കര പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കുന്നുണ്ട്. സമാനമായ മറ്റൊരു സംഭവവും റിപ്പോര്‍ട്ട് ചെയ്തതായി പൊലീസ് പറയുന്നു.

Tags: ,
Read more about:
RELATED POSTS
EDITORS PICK