നയന്‍താര വീണ്ടും മലയാളത്തിലേക്ക്

Pavithra Janardhanan October 18, 2020

നിവിന്‍ പോളി ചിത്രം ലവ് ആക്ഷന്‍ ഡ്രാമയ്ക്ക് ശേഷം കുഞ്ചാക്കോ ബോബന്റെ നായികയായി തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയൻ‌താര വീണ്ടും മലയാളത്തിലേക്ക്. നിഴല്‍ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിലൂടെയാണ് താരത്തിന്റെ തിരിച്ചു വരവ്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ടോവിനോ തോമസ്, ആസിഫ് അലി, ഉണ്ണി മുകുന്ദന്‍ തുടങ്ങിയവര്‍ പങ്കുവച്ചു.

മികച്ച എഡിറ്റിങ്ങിന് സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കിയ അപ്പു എന്‍ ഭട്ടതിരി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ആന്റോ ജോസഫ്, അഭിജിത്ത് എം പിള്ള, ബാദുഷ, ഫെല്ലിനി ടിപി, ഗിനേഷ് ജോസ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. എല് സഞ്ജീവ് തിരക്കഥ ഒരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ദീപക് മേനോനാണ്. സൂരജ് എസ് കുറുപ്പാണ് സംഗീതം

Read more about:
EDITORS PICK