രുചികരമായ കാരറ്റ് ഹൽവ തയ്യാറാക്കാം എളുപ്പത്തിൽ

Pavithra Janardhanan October 19, 2020

എല്ലാവർക്കും മധുരം ഇഷ്ടമാണ്. അധികം മിനക്കെടാതെ അൽപം മധുരം രുചിക്കാൻ തോന്നുന്നുണ്ടോ? എങ്കിൽ പറ്റിയ പലഹാരമാണ് കാരറ്റ് ഹൽവ. തയ്യാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

1. ഗ്രേറ്റ് ചെയ്ത കാരറ്റ് – 3 കപ്പ്

2. പാൽ – രണ്ടര കപ്പ്

3. പഞ്ചസാര – മുക്കാൽ കപ്പ്

4. നെയ്യ് – 4 ടേബിൾ സ്പൂൺ

5. ഏലയ്ക്കപ്പൊടി – 1 ടീ സ്പൂൺ

6. അണ്ടിപ്പരിപ്പ്, കിസ്മിസ് – ആവശ്യത്തിന്

7. ഉപ്പ് – ഒരു നുള്ള്

തയ്യാറാക്കുന്ന വിധം

ഒരു പാനിൽ രണ്ടു സ്പൂൺ നെയ്യൊഴിച്ച് ചൂടാക്കി അണ്ടിപ്പരിപ്പും കിസ്മിസും വറുത്ത്‌ മാറ്റിവയ്ക്കുക. ആ പാനിൽത്തന്നെ കാരറ്റും ഒരു നുള്ള് ഉപ്പും ചേർത്ത് രണ്ടു മിനിറ്റ്‌ ഇളക്കുക. അതിലേക്ക് പാലും ചേർത്ത് മീഡിയം ചൂടിൽ വേവിക്കുക. കാരറ്റ് വെന്ത്‌ പാൽ വറ്റി വരുമ്പോൾ പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക. പഞ്ചസാര അലിഞ്ഞ്‌ നന്നായി കുറുകിവരുമ്പോൾ ഏലയ്ക്കപ്പൊടിയും വറുത്തുവച്ച അണ്ടിപ്പരിപ്പും കിസ്മിസും ചേർത്തിളക്കി വാങ്ങിവെക്കാം.

Read more about:
EDITORS PICK