താൻ അഭിനയിച്ച സിനിമയിലെ രംഗം യൂട്യൂബിലും പോൺ സൈറ്റുകളിലും പ്രചരിപ്പിച്ചു,പരാതി നല്‍കിയിട്ടും നടപടിയില്ല; വെളിപ്പെടുത്തലുമായി നടി

Pavithra Janardhanan October 19, 2020

മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയുടെ റഫ്യൂസ് ദ അബ്യൂസ് എന്ന ക്യാംപയിന്റെ ഭാഗമായി തുറന്നു പറച്ചിലുമായി നടിയും നിയമ വിദ്യാര്‍ത്ഥിയുമായ സോന എം എബ്രഹാം. തന്റെ പതിനാലാം വയസില്‍ സിനിമയ്ക്കായി ചിത്രീകരിച്ച രംഗം പോണ്‍ സെെറ്റിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതേ കുറിച്ച് ഡിജിപിയ്ക്ക് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് നടി ആരോപിക്കുന്നു. വീഡിയോയിലൂടെയായിരുന്നു സോനയുടെ പ്രതികരണം.

സോനയുടെ വാക്കുകൾ

ഫോര്‍ സെയിലിന്റെ പ്രമേയത്തെക്കുറിച്ച് ഇന്നാലോചിക്കുമ്പോള്‍ അതില്‍ അഭിനയിച്ചെന്നത് വളരെയധികം ഭീതിപ്പെടുത്തുന്ന ഒന്നാണ്. സ്ത്രീവിരുദ്ധത നിറഞ്ഞതും അതിനെ ഗ്ലോറിഫൈ ചെയ്യുന്നതുമായിരുന്നു ചിത്രം. സഹോദരി നശിപ്പിക്കപ്പെട്ടതില്‍ മനംനൊന്ത് ആത്മഹത്യചെയ്യുന്ന നായികയുടെ വേഷം കാതൽ സന്ധ്യയാണ് ചെയ്തത്. സിനിമയില്‍ അനുജത്തിയുടെ കഥാപാത്രം ഞാനാണ് അവതരിപ്പിച്ചത്. അതില്‍ അഭിനയിച്ചതിലൂടെ പക്ഷേ ഞാനാണ് ആത്മഹത്യ ചെയ്യേണ്ട അവസ്ഥയില്‍ എത്തിപ്പെട്ടത്. പക്ഷേ അത് ചെയ്തില്ല. അതിന് തെളിവാണ് ഞാൻ നിങ്ങളുടെ മുമ്പിൽ ഇപ്പോൾ നിൽക്കുന്നത്. അനുജത്തി ആക്രമിക്കപ്പെടുന്ന വിഡിയോ ഷൂട്ട് ചെയ്യണമെന്ന് സംവിധായകനും അണിയറ പ്രവര്‍ത്തകരും ആവശ്യപ്പെട്ടു.

അന്ന് എനിക്ക് 14 വയസ്സാണ്. 150 പേരോളമുള്ള സെറ്റില്‍ അത് ഷൂട്ട് ചെയ്യാനാകില്ലെന്ന് പറഞ്ഞു. എന്തുതരം സിനിമയിലാണ്, എന്ത് സീനിലാണ് അഭിനയിക്കുന്നത്, അതിലൂടെ ഈ സമൂഹത്തോട് എന്താണ് പറയുന്നത് എന്നുപോലും തിരിച്ചറിയാനാകാത്ത പ്രായമാണ്. ഒടുവില്‍ ആ രംഗം സംവിധായകന്റെ കലൂരിലെ ഓഫിസിലാണ് ചിത്രീകരിച്ചത്. എന്റെ മാതാപിതാക്കളും കുറച്ചുമാത്രം അണിയറപ്രവര്‍ത്തകരും മാത്രമാണ് ഉണ്ടായിരുന്നത്. അതിനുശേഷം പത്താം ക്ലാസ് പരീക്ഷയൊക്കെ കഴിഞ്ഞ് ഞാന്‍ നോര്‍മല്‍ ലൈഫിലേക്ക് മടങ്ങി. എന്നാല്‍ പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആ സീന്‍ യൂട്യൂബിലും പോണ്‍ സൈറ്റുകളിലും പ്രചരിച്ചു. അത്തരം ഒരനുഭവം ലോവര്‍ മിഡില്‍ ക്ലാസില്‍പ്പെടുന്ന തന്റെ കുടുംബത്തിന് ഏല്‍പ്പിച്ച ആഘാതം വളരെ വലുതായിരുന്നു.

സുഹൃത്തുക്കള്‍, ബന്ധുക്കള്‍, അധ്യാപകര്‍ എന്നിവരൊക്കെ സംശയത്തോടെ നോക്കുന്നു. വീട്ടുകാര്‍ക്ക് വളരെ സ്‌നേഹവും എന്റെ കഴിവില്‍ നല്ല വിശ്വാസവുമുണ്ട്. എന്നാല്‍ സിനിമ എന്ന് കേള്‍ക്കുമ്പോള്‍ അവര്‍ക്ക് പേടിയാണ്. സമൂഹത്തില്‍ നിന്ന് അത്രയും കുത്തുവാക്കുകള്‍ ഏറ്റുകൊണ്ടിരിക്കുകയാണ്. എന്തിനാണ് നാണംകെട്ട് ജീവിക്കുന്നത് എന്നൊക്കെയാണ് പലരും ചോദിക്കുന്നത്. എനിക്ക് എന്തോ വലിയ കുറവുണ്ടെന്ന രീതിയിലാണ് ആളുകള്‍ നോക്കുന്നത്. അധ്യാപകരുടെ നോട്ടം പോലും വേദനിപ്പിച്ചു. അങ്ങനെയുള്ള ചേട്ടന്‍മാരോട് ഒരു കാര്യമേ പറയാനുള്ളൂ. ചേട്ടന്‍മാരേ, ഞാന്‍ ഇപ്പോഴും ജീവനോടെയുണ്ട്. എനിക്ക് ഒന്നും നഷ്ടപ്പെട്ടതായി എനിക്ക് തോന്നുന്നില്ല. എന്നെക്കാള്‍ ദുഖം നിങ്ങള്‍ക്കാണ്. എനിക്ക് എന്തോ കുറവുണ്ടെന്ന് ബോധ്യപ്പെടുത്താനാണ് എന്റെ ബന്ധുക്കള്‍ പോലും ശ്രമിച്ചത്.

വിഡിയോ റിമൂവ് ചെയ്യാന്‍ എല്ലാ നിയമസ്ഥാപനങ്ങളെയും ഞാനും കുടുംബവും സമീപിച്ചു. ഇന്നുവരെ പോസിറ്റീവ് റെസ്‌പോണ്‍സ് ഉണ്ടായിട്ടില്ല. സോന പറയുന്നു. അമ്മയിൽ നിന്ന് രാജിവച്ച് പാർവതിയോട് ബഹുമാനമുണ്ടെന്നും സോന പറയുന്നുണ്ട്. അധിക്ഷേപങ്ങള്‍ക്കെതിരെ പോരാടുന്നവര്‍ക്കൊപ്പം നില്‍ക്കുന്നുവെന്നും സോന പറയുന്നു.

View this post on Instagram

I have always been afraid of the society and judgements and I took the abuse accepting as if I deserved it. But I didn't deserve any bit of what I hv went through all these years. I'm proud of myself, and the online abusers and perpetrators of such cyber crimes are the one's who should be ashamed of themselves. Now the #refusetheabuse campaign started by #wcc has given me so much strength and courage to open up and talk about things. I hope to see some changes towards the misogynist and inhumane treatment and attitude.Looking forward @wcc_cinema @par_vathy @manju.warrier @geetu_mohandas @rimakallingal @anjalimenonfilms @priya12418 @cloudy_pearl @poornimaindrajithofficial @bhavzmenon @ramyanambessan @jithujithuav

A post shared by Sona M Abraham (@realsonaabraham) on

Read more about:
RELATED POSTS
EDITORS PICK