അലാസ്‌കയില്‍ ശക്തമായ ഭൂചലനം,പിന്നാലെ സുനാമി മുന്നറിയിപ്പ്

Pavithra Janardhanan October 20, 2020

അലാസ്‌കയില്‍ ശക്തമായ ഭൂചലനത്തിനു പിന്നാലെ സുനാമി മുന്നറിയിപ്പ് . റിക്ടര്‍ സ്‌കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെയാണ് സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചത്. തിങ്കളാഴ്ച . വൈകിട്ട് 4.54ഓടെ സാന്‍ഡ് പോയിന്റിന് 55 മൈല്‍ അകലെയാണ് ഭൂകമ്പം ഉണ്ടായത്.

ഭൂകമ്പം ഉണ്ടായി മിനട്ടുകള്‍ക്കുള്ളില്‍ നാഷണല്‍ വെഥര്‍ സര്‍വീസ് സുനാമി മുന്നറിയിപ്പും നല്‍കി. അലാസ്‌കയിലും അലാസ്‌കാ പെനിന്‍സുലയിലുമാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്. അനേകായിരങ്ങള്‍ തിങ്ങി പാര്‍ക്കുന്ന സാന്‍ഡ് പോയിന്റ്, കോള്‍ഡ് ബേ, കോഡിയാക് എന്നിവിടങ്ങളിലാണ് സുനാമി മുന്നറിയിപ്പ് നല്‍കിയത്.

Read more about:
EDITORS PICK