ഇരുമ്പൻ പുളി ഇട്ട മീൻ പീര

Pavithra Janardhanan October 23, 2020

കറി വയ്ക്കാനായാലും വറുക്കാനായാലും പീര പറ്റിക്കാനായാലും ഒരു പോലെ ഉപയോഗിക്കാവുന്ന മീനാണ് നമ്മുടെ സ്വന്തം നത്തോലി. ഇന്ന് തയ്യാറാക്കുന്നത് ഇരുമ്പൻ പുളിയിട്ട മീൻ പീര ആണ് .

ചേരുവകൾ
ചെറിയ മീന്‍ – 15
ഇരുമ്പൻ പുളി – 10
തേങ്ങാ തിരുമ്മിയത്‌ – 1
മഞ്ഞള്‍പൊടി – 1/2 ടീസ്പൂണ്‍
പച്ചമുളക് രണ്ടായി കീറിയത് – 8( 15 വരെ ആകാം ,എരിവു അനുസരിച്ച് )
ഇഞ്ചി – ഒരു ചെറിയ കഷണം
ചുവന്നുള്ളി – 10 അല്ലി
വെളുത്തുള്ളി – 6 അല്ലി
ഉപ്പ് – പാകത്തിന്
വെളിച്ചെണ്ണ – 2 ടേബിള്സ്പൂ ണ്‍
വെള്ളം – ആവശ്യത്തിന്
കറിവേപ്പില – 2 കതിര്‍

തയ്യാറാക്കുന്ന വിധം

മീന്‍ കഴുകി വൃത്തിയാക്കി കഷങ്ങളാക്കി വയ്ക്കുക .ഒരു ചട്ടിയില്‍ തേങ്ങാ തിരുമ്മിയത്‌ ,ഇഞ്ചി ,വെളുത്തുള്ളി ,കുഞ്ഞുള്ളി അരിഞ്ഞത് ,പച്ചമുളക്,പുളി നാലായി കീറിയത്,കറി വേപ്പില,ഉപ്പ് , മഞ്ഞള്പൊടി എല്ലാം കൂടി കൈ കൊണ്ട് ഞെവിടി യോജിപ്പിക്കുക.അല്പം വെള്ളം ചേര്‍ത്തു വെളിച്ചെണ്ണയും മുകളില്‍ തൂകി അടച്ചു വെച്ച് ചെറുതീയില്‍ വേവിച്ചു വെള്ളം വറ്റിച്ചെടുക്കുക. മീന്‍ പീര /മീന്‍ പറ്റിച്ചത് /വറ്റിച്ചത് തയ്യാര്‍ .
അരപ്പ് കൈ കൊണ്ട് തന്നെ യോജിപ്പിക്കണം,മിക്സി ഉപയോഗിച്ചാല്‍ ടേസ്റ്റ് കുറയും.ഇലുമ്പൻ പുളി ഇല്ലെങ്കില്‍ കുടംപുളി,തക്കാളി,മാങ്ങാ ഇവയില്‍ ഏതെങ്കിലും പകരം ചേര്‍ക്കാം .പച്ചമുളകിനു പകരം കാന്താരി മുളക് ഉണ്ടെങ്കില്‍ കൂടുതല്‍ രുചികരം ആണ്.

Tags:
Read more about:
EDITORS PICK