സലിം കുമാറിനൊപ്പം പാടത്ത് വിത്ത് വിതച്ച് സംവിധായകൻ ലാൽജോസ്

Pavithra Janardhanan October 23, 2020

വീടിനടുത്തുള്ള പാടത്ത് കൃഷി ചെയ്യാനിറങ്ങി തിരിച്ചിരിക്കുകയാണ് നടൻ സലിം കുമാര്‍. സലീം കുമാറിനൊപ്പം ഭാര്യ സുനിതയും സുഹൃത്തും സംവിധായകനുമായ ലാല്‍ ജോസുമുണ്ട്. പാടത്ത് വിത്ത് വിതയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ലാൽജോസും സലിംകുമാറും ഫേസ്ബുക്കിലൂടെ പങ്കുവെച്ചിട്ടുണ്ട്.


‘കൃഷ്ണകൗമൊദു’എന്ന വിത്താണ് ഇരുവരും ചേര്‍ന്ന് വിതയ്ക്കുന്നത്. എല്ലാരും പാടത്തു സ്വര്‍ണ്ണം വിതച്ചു.

ഞാന്‍ സലിമിന്റെ പാടത്തു കൃഷ്ണകൗമൊദു വിത്തു വിതച്ചു. മുളച്ചാല്‍ മതിയായിരുന്നു’ എന്ന കുറിപ്പോടെയാണ് ലാല്‍ജോസ് പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. സമൂഹമാധ്യമത്തില്‍ പങ്കുവെച്ച ചിത്രങ്ങളും വീഡിയോകളും ഇപ്പോള്‍ വൈറലായിരിക്കുകയാണ്.

നിരവധിപേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്. നടന്‍ ശ്രീനിവാസന്‍, മോഹന്‍ലാല്‍, ജയറാം തുടങ്ങിയവരും കാര്‍ഷിക രംഗത്ത് സജീവമാണ്.

Read more about:
EDITORS PICK