അൽപം പുളിയും ചെറിയ കയ്പും ഇത്തിരി എരിവും, മാങ്ങ പാവയ്ക്ക സാലഡ് തയ്യാറാക്കിയാലോ?

Pavithra Janardhanan October 24, 2020

അൽപം പുളിയും ചെറിയ കയ്പും പൊടിയ്ക്ക് എരിവും നിറഞ്ഞ സാലഡ് രുചി പരിചയപ്പെട്ടാലോ? വെന്തു പോകാതെ രുചികരമായി തയാറാക്കാം.

ചേരുവകൾ

പച്ചമാങ്ങ – 1 (കനം കുറച്ച് അരിഞ്ഞ് കഴുകി, ഉപ്പു തിരുമ്മി വയ്ക്കണം)

പാവയ്ക്ക – 2 (കനം കുറച്ച് അരിഞ്ഞത്)

കടുക് – അര ടീസ്പൂൺ

സവോള – 1 കറിവേപ്പില

തേങ്ങാ – അര മുറി ചിരകിയത്

പച്ചമുളക് – 2 ഉപ്പ് – ആവശ്യത്തിന്

ഇഞ്ചി – 1 ഇഞ്ച് വലുപ്പത്തിൽ

തയാറാക്കുന്ന വിധം
ചീനിച്ചട്ടിയിൽ എണ്ണയൊഴിച്ചു കടുകു പൊട്ടിക്കാം. ഇതിലേക്ക് സവോള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില, തേങ്ങാപ്പീര, മാങ്ങാ, പാവയ്ക്ക ഇവ ചേർത്ത് നന്നായി യോജിപ്പിച്ച് തട്ടിപ്പൊത്തി അഞ്ചു മിനിറ്റ് ചെറു തീയിൽ മൂടി വയ്ക്കണം. വെന്തു പോകരുത്.

Tags:
Read more about:
EDITORS PICK