നിങ്ങള്‍ പറഞ്ഞത് എനിക്ക് മനസിലായി, എന്നെ ജീവിക്കാന്‍ വിടൂ, അനുപമ പരമേശ്വരന്റെ കുറിപ്പ് വൈറലാകുമ്പോൾ

Pavithra Janardhanan October 25, 2020

പ്രേമത്തിലെ മേരിയായെത്തി മലയാളികളുടെ പ്രിയതാരമായ നടി അനുപമ പരമേശ്വരൻ പങ്കുവെച്ച കുറിപ്പും ഫോട്ടോയും അതിനു ആരാധകർ നൽകിയ പ്രതികരണങ്ങളുമാണ് ഇപ്പോൾ വൈറലാകുന്നത്. പിങ്ക് ഷോര്‍ട്ട് സ്‌കര്‍ട്ട് അണിഞ്ഞ് പിന്‍തിരിഞ്ഞ് നില്‍ക്കുന്നതാണ് ചിത്രം.

ചിത്രത്തില്‍ താരത്തിന്റെ കാലുകളും പിന്‍കഴുത്തും വ്യക്തമാണ്. തന്റെ ചുരുണ്ടമുടിയോടുള്ള ഇഷ്ടത്തെക്കുറിച്ചാണ് താരം കുറിക്കുന്നത്. അവളുടെ ചുരുണ്ടമുടി ശരീരത്തിന്റെ വടിവിനെക്കുറിച്ച്‌ നിങ്ങളെ മറന്നു കളയിക്കുന്നതാണ് സ്‌നേഹം. എന്നാണ് താരം കുറിച്ചത്. ഇതിനൊപ്പം തന്റെ കൈകാലുകള്‍ കണ്ട് ആകുലപ്പെടാന്‍ പോകുന്നവര്‍ക്കുള്ള മുന്നറിയിപ്പും നല്‍കുന്നുണ്ട്. എന്റെ കൈകാലുകള്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുന്നുണ്ടെങ്കില്‍ ദയവായി ഇവിടെനിന്നു മാറി നില്‍ക്കൂ സഹോദരീ സഹോദരന്മാരെ എന്നാണ് അനുപമ കുറിച്ചത്.

നിരവധി പേര്‍ ചിത്രത്തെ പ്രശംസിക്കുമ്ബോള്‍ ശരീരം വ്യക്തമാകുന്നതിനെ വിമര്‍ശിക്കുന്നവരും നിരവധിയാണ്. ഈ അനുപമയെ ഞങ്ങള്‍ക്ക് ഇഷ്ടമല്ലെന്നും കൊടിയിലേയും പ്രേമത്തിലേയും അനുപമയെയാണ് ഞങ്ങള്‍ക്ക് ഇഷ്ടം എന്നായിരുന്നു ഒരാളുടെ കമന്റ്. നിങ്ങളെക്കുറിച്ച്‌ വളരെ വിഷമമുണ്ട് സഹോദര. നിങ്ങള്‍ പറഞ്ഞത് എനിക്ക് മനസിലായി. എന്നാല്‍ എന്റെ യഥാര്‍ത്ഥ ജീവിതത്തില്‍ ഞങ്ങള്‍ മാലതിയോ മേരിയോ അല്ല. അതിനാല്‍ എന്നെ ജീവിക്കാന്‍ വിടൂ അനുപമ കുറിച്ചു.

Read more about:
RELATED POSTS
EDITORS PICK