മേഘ്നയെയും കുഞ്ഞിനെയും ആശുപത്രിയിലെത്തി കണ്ട് ഫഹദും നസ്രിയയും

Pavithra Janardhanan October 26, 2020

നടി മേഘ്ന രാജിനെയും കുഞ്ഞിനെയും ആശുപത്രിയിലെത്തി സന്ദർശിച്ച് നസ്രിയയും ഫഹദ് ഫാസിലും. മേഘ്നയുടെ പ്രസവം നടന്ന ബെം​ഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലാണ് ഇരുവരും എത്തിയത്.ഒക്ടോബർ 22നാണ് മേഘ്ന രാജ് ആൺകുഞ്ഞിന് ജന്മം നൽകിയത്.

ചീരുവിന്റെ വേർപാടിനു ശേഷം മേഘ്ന രാജിന് പരിപൂർണ പിന്തുണയുമായി ധ്രുവും സർജ കുടുംബവും ഒപ്പം തന്നെയുണ്ട്. വലിയ ആഘോഷമായിട്ടായിരുന്നു മേഘ്നയുടെ ബേബി ഷവർ ചടങ്ങുകളും മറ്റും സർജ കുടുംബം നടത്തിയത്. കുഞ്ഞിനായി ധ്രുവ് ഒരുക്കിയ വെള്ളി കൊണ്ടുള്ള തൊട്ടിലും വാർത്തകളിൽ ഇടം നേടിയിരുന്നു.

 

Tags:
Read more about:
RELATED POSTS
EDITORS PICK