ചിരു പുനര്‍ജനിച്ചത് പോലെ തോന്നുന്നു,‌ അര്‍ജുന്‍ സര്‍ജ

Pavithra Janardhanan October 27, 2020

മേഘ്‌നയെയും കുഞ്ഞിനേയും കുടുംബ സമേതം സന്ദര്‍ശിച്ച്‌ അര്‍ജുന്‍ സര്‍ജ. മേഘ്‌നയുടെ ഭര്‍ത്താവും നടനുമായിരുന്ന അന്തരിച്ച ചിരഞ്ജീവി സര്‍ജയും സഹോദരന്‍ ധ്രുവ് സര്‍ജയും അര്‍ജുന്റെ സഹോദരിയുടെ മക്കളാണ്.ഹൃദയാഘാതത്തെ തുടര്‍ന്ന്  ചിരഞ്ജീവിയുടെ വിയോഗം. താരത്തിന്റെ ഭാര്യയാണ് മേഘ്ന.

’20 വര്‍ഷത്തിന് ശേഷമാണ് ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു കുഞ്ഞതിഥി എത്തിയത്. ചിരു പുനര്‍ജനിച്ചത് പോലെ തോന്നുന്നു എന്നാണ് കുടുംബത്തിലുള്ളവരെല്ലാം പറഞ്ഞത്. ചിരുവിന്റെ വിയോഗത്തില്‍ എല്ലാവരും ഒരുപോലെ വേദനിച്ചിരുന്നു. ഇന്നിപ്പോള്‍ എല്ലാവരുടേയും മുഖത്തൊരു തിളക്കമുണ്ട്. ചിരു ഇപ്പോള്‍ വീണ്ടും വന്നു. ആ സന്തോഷമാണ് എല്ലാവരുടേയും മുഖത്ത്…’.- ചിരുവിന്റെ മകനെ കണ്ടതിന്റെ സന്തോഷം താരം പങ്കുവച്ചു.

Read more about:
RELATED POSTS
EDITORS PICK