അമിതഭാരം കുറയ്ക്കാന്‍ പച്ചമാങ്ങ?

Pavithra Janardhanan October 27, 2020

പച്ചമാങ്ങ കാണുമ്ബോള്‍ തന്നെ വായില്‍ വെള്ളം വരുന്നവരുമുണ്ട് പല്ലുപുളിക്കുന്നവരുമുണ്ട്. പച്ചമാങ്ങ കഴിച്ച്‌ ശരീരഭാരം കുറയ്ക്കാമെന്ന് അറിയാമോ? മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും കലോറി കത്തിച്ചു കളയാനും പച്ചമാങ്ങയ്ക്ക് സാധിക്കും. നിര്‍ജ്ജലീകരണം തടയാനും കഴിവുണ്ട്. ഇതിലെ നാരുകള്‍ ദീര്‍ഘനേരത്തേക്ക് വയര്‍ നിറഞ്ഞിരിക്കുന്നതായി തോന്നിപ്പിക്കുന്നു. മാത്രമല്ല, നാരുകള്‍ രക്തസമ്മര്‍ദ്ദം കുറയ്‌ക്കാനും രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്നു.

പല്ലുകളുടെ ആരോഗ്യത്തിനും ചര്‍മ്മപ്രശ്നങ്ങള്‍ പരിഹരിക്കാനും ഉത്തമമാണ്. അര്‍ബുദ സാദ്ധ്യത ഇല്ലാതാക്കാനും സഹായിക്കുന്നതായി പറയപ്പെടുന്നു. വ്യായാമശേഷം ഒരു ഗ്ലാസ് പച്ചമാങ്ങ ജ്യൂസ് കുടിക്കുന്നത് ശരീരത്തിന് ഉന്മേഷം നല്‌കും. അസിഡിറ്റി, ദഹനപ്രശ്‌നങ്ങള്‍ എന്നിവ അകറ്റാനും കൊളസ്‌ട്രോള്‍ കുറയ്‌ക്കാനും ഉത്തമമാണ്. ഹൃദയ – കരള്‍ സംബന്ധമായ പ്രശ്നങ്ങളെ പ്രതിരോധിക്കും. ജ്യൂസാക്കുന്നതിനേക്കാള്‍ കഷണങ്ങളാക്കി കഴിക്കുന്നതാണ് കൂടുതല്‍ ഗുണം നല്‌കുന്നത്.

Tags: ,
Read more about:
EDITORS PICK