ഐഫോണിന്റെ പുതിയ മോഡൽ ആദ്യം സ്വന്തമാക്കി മമ്മൂട്ടി

Pavithra Janardhanan October 31, 2020

ഐഫോണിന്റെ ഏറ്റവും പുതിയ മോഡല്‍ ആപ്പിള്‍ ഐഫോണ്‍ 12 പ്രോ മാക്സ് സ്വന്തമാക്കി മമ്മൂട്ടി.സംസ്ഥാനത്ത് ആദ്യമായി ഐഫോണ്‍ 12 പ്രോ മാക്സ് സ്വന്തമാക്കുന്ന വ്യക്തിയാണ് മമ്മൂട്ടി. വിപണിയിലെത്തിയ ഉടനെ തന്നെയാണ് താരം പുത്തന്‍ പുതിയ മോഡല്‍ സ്വന്തമാക്കിയത്. ഒക്ടോബര്‍ 13നാണ് ഐഫോണ്‍ 12 സീരിസില്‍ നാലു സീരിസുകള്‍ പുതുതായി ലോഞ്ച് ചെയ്തത്.

5ജി ടെക്നോളജിയിലെ ആപ്പിളിന്റെ ആദ്യ 5ജി സ്മാര്‍ട്‌ഫോണ്‍ ആണ് ഐഫോണ്‍ 12 സീരിസ്. ഐഫോണ്‍ 12 മിനി, ഐഫോണ്‍ 12, ഐഫോണ്‍ 12 പ്രോ, ഐഫോണ്‍ 12 പ്രോമാക്സ് എന്നീ മോഡലുകളാണ് പുതുതായി ലോഞ്ച് ചെയ്തിരിക്കുന്നത്. 1,29,900 രൂപ മുതലാണ് ഐഫോണ്‍ 12 പ്രോമാക്സ് ഫോണുകളുടെ വില വരുന്നത്. ഗ്രാഫൈറ്റ്, സില്‍വര്‍, ഗോള്‍ഡ്, പസഫിക് ബ്ലൂ നിറങ്ങങ്ങളില്‍ ഐഫോണ്‍ 12 പ്രോമാക്സ് ലഭ്യമാണ്.

Tags: ,
Read more about:
EDITORS PICK