വിഷാദം; ഭക്ഷണം വേണ്ട; മറഡോണ ആശുപത്രിയില്‍

Pavithra Janardhanan November 3, 2020

ഫുട്ബോള്‍ ഇതിഹാസം ഡിയാഗോ മറഡോണയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിഷാദരോഗ ലക്ഷണങ്ങളെത്തുടര്‍ന്ന് ആണ് മറഡോണയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുന്നത്.അതേസമയം താരത്തിന്റെ ആരോഗ്യാവസ്ഥ ഗുരുതരമല്ലെന്നാണ് വിവരം. ലാ പ്ലാന്റയിലെ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.

‘കഴിഞ്ഞ ഒരാഴ്ചയായി അദ്ദേഹം അതീവ ദുഃഖിതനായിരുന്നു. ഭക്ഷണം കഴിക്കാന്‍ പോലും കൂട്ടാക്കിയിരുന്നില്ല’, പേര് വെളിപ്പെടുത്താത്ത മറഡോണയുടെ സ്റ്റാഫുകളിലൊരാള്‍ വാര്‍ത്താ ഏജന്‍സികളോട് പറഞ്ഞു. 1986ല്‍ അര്‍ജന്റീനയ്ക്ക് ഫുട്ബോള്‍ ലോകകിരീടം നേടിക്കൊടുത്തത് മറഡോണയായിരുന്നു. നിലവില്‍ അര്‍ജന്റീനയിലെ ഫസ്റ്റ് ഡിവിഷന്‍ ടീമായ ജിംനാസിയ വൈ എസ്ഗ്രിമയുടെ കോച്ചാണ് ഇദ്ദേഹം. കഴിഞ്ഞ ദിവസമായിരുന്നു മറഡോണയുടെ അറുപതാം പിറന്നാള്‍.

Read more about:
EDITORS PICK