ദീപാവലി സ്പെഷ്യൽ; വായിലിട്ടാൽ അലിഞ്ഞ് പോകുന്ന ഗുലാബ് ജാമുൻ തയ്യാറാക്കാം

Pavithra Janardhanan November 7, 2020

ദീപാവലി ആഘോഷങ്ങൾക്ക് അകമ്പടിയേകുന്ന മധുരവിഭവങ്ങൾ വടക്കേ ഇന്ത്യയിൽനിന്ന് ചേക്കേറിയതാ ണെന്നാണ് പൊതുവേയുള്ള വിശ്വാസം. ചില ആഘോഷങ്ങളുമായി ബന്ധപ്പെട്ട്, നൂറ്റാണ്ടുകൾക്കു മുൻപ് വീടുകളിൽ പാകം ചെയ്ത പലഹാരങ്ങളും മറ്റു വിഭവങ്ങളുമാണ് പിന്നീട് ദീപാവലി സ്പെഷലായി മാറിയത്. അവ പിന്നീട് ദക്ഷിണേന്ത്യയിലേക്കും തുടർന്ന് ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും വിരുന്നിനെത്തി.പാൽ കൊണ്ടുള്ള വിഭവങ്ങൾ തന്നെയാണ് ഒന്നാം സ്ഥാനത്ത്. ഒപ്പം മൈദ, കടലമാവ്, കശുവണ്ടി എന്നിവ വിവിധ രുചിക്കൂട്ടിൽ മധുരമേകുന്നു. മൈസൂർ പാക്കിനാണ് ദീപാവലി വിപണിയിൽ ഒന്നാം സ്ഥാനം. വിവിധ തരം ഹൽവകൾ, ഗുലാബ് ജാമൻ, ബർഫികൾ, ലഡു, ജിലേബി, പേഡകൾ എന്നിവയും മധുരത്തിന് അകമ്പടിയേകും.നമുക്കിന്നു ഗുലാബ് ജാമുൻ തയ്യാറാക്കുന്നത് എങ്ങനെ എന്ന് നോക്കാം.

വേണ്ട ചേരുവകൾ

പാല്‍പൊടി 120 ഗ്രാം

മൈദ 120 ഗ്രാം

ബേക്കിങ് പൗഡര്‍ 1 1/2 ടീസ്പൂണ്‍

പഞ്ചസാര 60 ഗ്രാം

പാല്‍ 50 മില്ലി

റോസ് എസ്സന്‍സ്; ഒരു ടീസ്പൂൺ

നെയ് ആവശ്യത്തിന്

വെള്ളം 50 മില്ലി

തയ്യാറാക്കുന്ന വിധം

1. പാല്‍പൊടി, മൈദ, ബേക്കിങ് പൗഡര്‍ , നെയ്യ്, പാല് എന്നിവ ചേര്‍ത്ത് മയമുള്ള ഒരു മാവ് തയ്യാറാക്കുക.

2. ഇതു നല്ലതുപോലെ കുഴച്ചശേഷം 20 ചെറിയ ഉരുളകള്‍ ഇതില്‍നിന്നും ഉരുട്ടുക.

3. ഇത് നെയ്യില്‍ കരിയാതെ വറുത്തുകോരുക.

4. പഞ്ചസാരപ്പാനി തയ്യാറാക്കി അരികില്‍വച്ചിട്ട് വറുത്തുകോരുന്ന ഓരോന്നും പാനിയിലിടുക.

Read more about:
EDITORS PICK