ഓസ്‌ട്രേലിയന്‍ പര്യടനം; ടെസ്‌റ്റ് ടീമില്‍ രോഹിത് ശര്‍മയെ ഉള്‍പ്പെടുത്തി, സഞ്ജു സാംസണ്‍ ഏകദിന ടീമില്‍

Pavithra Janardhanan November 9, 2020

ഓ​സ്ട്രേ​ലി​യ​ന്‍ പ​ര്യ​ട​ന​ത്തി​നു​ള്ള ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ല്‍ ബി​സി​സി​ഐ​യു​ടെ അ​ഴി​ച്ചു​പ​ണി. ട്വ​ന്‍റി20 പ​ര​ന്പ​ര​യ്ക്കു​ള്ള ടീ​മി​ല്‍ മാ​ത്രം ഇ​ട​മു​ണ്ടാ​യി​രു​ന്ന മ​ല​യാ​ളി താ​രം സ​ഞ്ജു സാം​സ​ണെ ഏ​ക​ദി​ന ടീ​മി​ലും ഉ​ള്‍​പ്പെ​ടു​ത്തി​യ​താ​ണ് പ്ര​ധാ​ന മാ​റ്റ​ങ്ങ​ളി​ലൊ​ന്ന്. പ​രി​ക്ക് ഭേ​ദ​മാ​യ രോ​ഹി​ത് ശ​ര്‍​മ​യെ ടെ​സ്റ്റ് ടീ​മി​ല്‍ മാ​ത്ര​മാ​ണ് ഉ​ള്‍​പ്പെ​ടു​ത്തി​യ​ത്. ഏ​ക​ദി​ന, ട്വ​ന്‍റി20 പ​ര​ന്പ​ര​ക​ളി​ല്‍​നി​ന്ന് രോ​ഹി​ത്തി​ന് വി​ശ്ര​മം അ​നു​വ​ദി​ച്ചു.പ​രി​ക്കു​ണ്ടാ​യി​ട്ടും ടീ​മി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യ വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി​യെ ടി20 ​ടീ​മി​ല്‍​നി​ന്ന് ഒ​ഴി​വാ​ക്കി.

രോ​ഹി​ത് ശ​ര്‍​മ, വ​രു​ണ്‍ ച​ക്ര​വ​ര്‍​ത്തി എ​ന്നി​വ​രു​ടെ പ​രി​ക്ക് സം​ബ​ന്ധി​ച്ച വി​വാ​ദ​ങ്ങ​ളാ​ണ് ടീ​മി​ല്‍ മാ​റ്റം വ​രു​ത്താ​ന്‍ ക​മ്മി​റ്റി​യെ പ്രേ​രി​പ്പി​ച്ച​ത്. പ​രി​ക്കു ഭേ​ദ​മാ​യാ​ല്‍ ഇ​ഷാ​ന്ത് ശ​ര്‍​മ​യെ ടെ​സ്റ്റ് ടീ​മി​ലേ​ക്ക് പ​രി​ഗ​ണി​ക്കു​മെ​ന്നും അ​റി​യി​ച്ചി​ട്ടു​ണ്ട്.

Read more about:
EDITORS PICK