FZ ബൈക്കുകള്‍ക്ക് വില വീണ്ടും കൂട്ടി യമഹ

Pavithra Janardhanan November 9, 2020

FZ മോഡലുകളുടെ വില വര്‍ധിപ്പിച്ചിരിക്കുകയാണ് ജാപ്പനീസ് മോട്ടോര്‍സൈക്കിള്‍ നിര്‍മ്മാതാക്കളായ യമഹ. FZ, FZS എന്നിങ്ങനെ രണ്ട് വേരിയന്റുകളിലായി എത്തുന്ന 150 സിസി ബൈക്കുകള്‍ക്ക് 1,000 രൂപയാണ് വര്‍ധിപ്പിച്ചിരിക്കുന്നതെന്ന് ആണ് റിപ്പോർട്ടുകൾ.ഇനി മുതല്‍ FZ സ്റ്റാന്‍ഡേര്‍ഡ് പതിപ്പിന് 1,02,700 രൂപയും FZS മോഡലിന് 1,04,700 രൂപയുമാണ് എക്‌സ്‌ഷോറൂം വിലയായി കൊടുക്കേണ്ടത്. എന്നാല്‍, ഡാര്‍ക്ക് നൈറ്റ് എഡിഷന്‍ സ്വന്തമാക്കണേല്‍ 1,06,200 രൂപ ഒടുക്കേണ്ടി വരും. റേസിംഗ് ബ്ലൂ, മെറ്റാലിക് ബ്ലാക്ക് തുടങ്ങി രണ്ട് കളര്‍ ഓപ്ഷനില്‍ സ്റ്റാന്‍ഡേര്‍ഡ് FZ തെരഞ്ഞെടുക്കാന്‍ സാധിക്കുന്നതാണ്.

FZ മോട്ടോര്‍സൈക്കിളുകളുടെ പ്രധാന സവിശേഷതകളില്‍ എല്‍ഇഡി ഹെഡ്ലൈറ്റ്, നെഗറ്റീവ് എല്‍സിഡി ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, സിംഗിള്‍-പീസ് സ്റ്റെപ്പ്-അപ്പ് സീറ്റ്, രണ്ട് വീലുകളിലും ഡിസ്‌ക് ബ്രേക്കുകള്‍, സിംഗിള്‍-ചാനല്‍ എബിഎസ് തുടങ്ങിയവ ചേര്‍ത്തിരിക്കുന്നു.

FZ-S വകഭേദത്തില്‍ മെറ്റാലിക് റെഡ്, മാറ്റ് ബ്ലാക്ക്, ഡാര്‍ക്ക് മാറ്റ് ബ്ലൂ, ഗ്രേ / സിയാന്‍ ബ്ലൂ എന്നിങ്ങനെ ഉള്ള നിറങ്ങളാണ് ലഭിക്കുക. കൂടാതെ അടുത്തിടെ ബ്ലൂടൂത്ത് പ്രാപ്തമാക്കിയ പുതിയ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍ ഈ 150 സിസി മോട്ടോര്‍സൈക്കിളില്‍ കമ്ബനി അവതരിപ്പിക്കുകയുണ്ടായിരുന്നു. ബ്ലൂടൂത്ത് സാങ്കേതികവിദ്യ മെച്ചപ്പെട്ട സുരക്ഷ ഉള്‍പ്പെടെയുള്ള ധാരാളം പ്രായോഗിക ഗുണങ്ങളാണ് വാഗ്ദാനം ചെയ്യുന്നുണ്ട്. കണക്റ്റ് X യമഹ FZ-S ഡാര്‍ക്ക് നൈറ്റ് പതിപ്പിലാണ് ലഭിക്കുക. ബ്ലൂടൂത്ത് പ്രാപ്തമാക്കിയ FZ-S ഡാര്‍ക്ക് നൈറ്റിന് 1,07,700 രൂപയാണ് എക്‌സ്‌ഷോറൂം വിലയായി കൊടുത്തിരിക്കുന്നത്.

Tags:
Read more about:
EDITORS PICK