കാ​ള​പ്പോ​രി​ന്​ വി​ല​ക്ക്​ ഏ​ര്‍​പ്പെ​ടു​ത്തി ഒമാൻ

Pavithra Janardhanan November 10, 2020

പരമ്പരാഗത വി​നോ​ദ​മാ​യ കാ​ള​പ്പോ​രി​ന് വിലക്ക് ഏർപ്പെടുത്തി ഒമാൻ.മൃ​ഗ​ങ്ങ​ളെ വി​വി​ധ വി​നോ​ദ​ങ്ങ​ള്‍​ക്കും കാ​ള​പ്പോ​ര്​ അ​ട​ക്കം കാ​യി​ക പ​രി​പാ​ടി​ക​ള്‍​ക്കും ഉ​പ​യോ​ഗി​ക്കു​ന്ന​ത്​ കാ​ര്‍​ഷി​ക-​മ​ത്സ്യ വി​ഭ​വ മ​ന്ത്രാ​ല​യമാണ് വിലക്ക് ഏർപ്പെടുത്തിയത്.കാ​ര്‍​ഷി​ക, മ​ത്സ്യ​വി​ഭ​വ വ​കു​പ്പ്​ മ​ന്ത്രി ഡോ.​സൗ​ദ്​ ബി​ന്‍ ഹ​മൂ​ദ്​ ബി​ന്‍ അ​ഹ​മ്മ​ദ്​ അ​ല്‍ ഹ​ബ്​​സി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വ്​ ന​വം​ബ​ര്‍ മൂ​ന്ന്​ മു​ത​ല്‍ പ്രാ​ബ​ല്യ​ത്തി​ല്‍ വ​ന്നു.

മൃ​ഗ​ങ്ങ​ള്‍​ക്കെ​തി​രാ​യ ക്രൂ​ര​ത ത​ട​യു​ന്ന​തിന്റെയും മൃ​ഗ​ങ്ങ​ളു​ടെ ക്ഷേ​മം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തിന്റെയും ഭാ​ഗ​മാ​യാ​ണ്​ ന​ട​പ​ടി​യെ​ന്ന്​ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ക​ലാ​പ​ര​മോ വി​നോ​ദ​പ​ര​മോ ആ​യ പ്ര​ദ​ര്‍​ശ​ന​ങ്ങ​ള്‍​ക്ക്​ മൃ​ഗ​ങ്ങ​ളെ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ര്‍​ക്ക്​ ത​ട​വും പി​ഴ​യും ശി​ക്ഷ​യാ​യി ന​ല്‍​കാ​നാ​ണ്​ മ​ന്ത്രി​ത​ല ഉ​ത്ത​ര​വി​ല്‍ വ്യ​വ​സ്​​ഥ ചെ​യ്യു​ന്ന​ത്.ഒ​രു മാ​സം ത​ട​വും 500 റി​യാ​ല്‍ പി​ഴ​യും അ​ല്ലെ​ങ്കി​ല്‍ ര​ണ്ടി​ല്‍ ഏ​തെ​ങ്കി​ലും ഒ​രു ശി​ക്ഷ ന​ല്‍​കാ​നാ​ണ്​ നി​യ​മ​ത്തി​ല്‍ പ​റ​യു​ന്ന​ത്. ഒ​ട്ട​ക​ങ്ങ​ള്‍​ക്ക്​ അ​പ​ക​ട​ക​ര​മാ​യ വ​സ്​​തു​ക്ക​ള്‍ കു​ത്തി​വെ​ക്ക​ല്‍, അ​റ​വി​ന്​ മുൻപുള്ള ക്രൂ​ര​ത, മൃ​ഗ​ങ്ങ​ള്‍​ക്ക്​ പോ​ഷ​കാ​ഹാ​ര​ങ്ങ​ള്‍ ന​ല്‍​കാ​തി​രി​ക്ക​ല്‍, വി​ശ്ര​മം ന​ല്‍​കാ​തി​രി​ക്ക​ല്‍, അ​സു​ഖ​മു​ള്ള​തോ പ​രി​ക്കേ​റ്റ​തോ ആ​യ മൃ​ഗ​ങ്ങ​ളെ പ്ര​ദ​ര്‍​ശി​പ്പി​ക്ക​ല്‍ തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ളും ശി​ക്ഷാ​ര്‍​ഹ​മാ​യ കു​റ്റ​മാ​ണ്.

Read more about:
EDITORS PICK