ഇഞ്ചി കൊണ്ട് സുന്ദരിയാവണോ?

Pavithra Janardhanan November 12, 2020

നിങ്ങളുടെ ചര്‍മത്തിലെ അഴുക്കിനെയും തിണര്‍പ്പുപോലുള്ള രോഗത്തെയും അനായാസം മാറ്റി നിങ്ങള്‍ക്ക് പുതു കാന്തി തരാന്‍ ഈ ഇഞ്ചിക്ക് കഴിയും. ഇഞ്ചിയുടെ കൂടെ ചില ചേരുവകള്‍ കൂടി ചേര്‍ത്താല്‍ നിങ്ങള്‍ ആഗ്രഹിക്കുന്ന സൗന്ദര്യം കിട്ടും.ഇഞ്ചി മുഖത്തുള്ള കറുത്ത പാടുകള്‍ക്ക് നല്ല മരുന്നാണ്. ഒരു കപ്പ് ഗ്രീന്‍ ടീയില്‍ ഇഞ്ചി ചതച്ചരച്ചത് ചേര്‍ക്കുക. ഇത് നിങ്ങളുടെ മുഖത്തെ രോമകൂപത്തെ തുറപ്പിച്ച് കറുത്ത പാടുകള്‍ നീക്കം ചെയ്തു തരും.ഇഞ്ചി ചതച്ചരച്ചത് ഒരു പാത്രത്തില്‍ എടുക്കുക. ഇതിലേക്ക് രണ്ട് ടീസ്പൂണ്‍ തേന്‍ ചേര്‍ക്കുക. ഇത് പേസ്റ്റാക്കി എടുത്ത് മുഖക്കുരു ഉള്ള ഭാഗത്ത് പുരട്ടുക. 15 മിനിട്ട് കഴിഞ്ഞ് കഴുകാം.

അഴുക്ക് കളഞ്ഞ് വൃത്തിയുള്ള ചര്‍മമാക്കി മാറ്റാന്‍ ഇഞ്ചിക്ക് സാധിക്കും. ചതച്ചരച്ച ഇഞ്ചി പേസ്റ്റ് ചര്‍മത്തില്‍ പുരട്ടൂ.ഡാര്‍ക്ക് ചുണ്ടാണോ പ്രശ്‌നം. ഇഞ്ചി നിങ്ങള്‍ക്ക് നല്ല തത്തമ്മ ചുണ്ട് നല്‍കും. ഇഞ്ചി പേസ്റ്റില്‍ രണ്ട് ടീസ്പൂണ്‍ തൈര് ചേര്‍ക്കുക. ഇത് ചുണ്ടില്‍ പുരട്ടുക. കിടക്കുന്നതിനുമുന്‍പ് ചെയ്താല്‍ മതി.നിങ്ങളുടെ കക്ഷം നല്ല വൃത്തിയാക്കി നിര്‍ത്തണ്ടേ.? അതിനും ഇഞ്ചി തന്നെ മികച്ച മരുന്ന്. ഇഞ്ചി പേസ്റ്റ് കൊണ്ട് കക്ഷം മസാജ് ചെയ്യുക. 15 മിനിട്ട് കഴിഞ്ഞ് കഴുകി കളയാം.

Tags: , ,
Read more about:
EDITORS PICK