ഇന്ത്യന്‍ വിദ്യാർത്ഥി ദുരൂഹ സാഹചര്യത്തില്‍ ഷാര്‍ജയില്‍ ആത്മഹത്യ ചെയ്ത നിലയില്‍

Pavithra Janardhanan November 12, 2020

ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ ഷാർജയിലെ അപ്പാര്‍ട്ട്മെന്റില്‍ ദുരൂഹ സാഹചര്യത്തില്‍ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. 21 കാരനായ നാലാം വര്‍ഷ കംപ്യുട്ടർ വിദ്യാർത്ഥിയായ ജ്യോതിനെയാണ് നവംബര്‍ രണ്ടിന് ഷാര്‍ജയിലെ അല്‍ റോള പ്രദേശത്തെ അപ്പാര്‍ട്ട്മെന്റിലെ സീലിംഗ് ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.ജ്യോത് ഇങ്ങനെയൊരു കടുംകൈ ചെയ്യുമെന്നതിനെ കുറിച്ച്‌ ഒരു സൂചനയുമുണ്ടായിരുന്നില്ലെന്ന് ആത്മഹത്യചെയ്തയാളുടെ സഹോദരന്‍ നിരള്‍ പറഞ്ഞു. ആത്മഹത്യ ചെയ്ത സമയത്ത് ജ്യോത് അപ്പാര്‍ട്ട്മെന്‍റില്‍ തനിച്ചായിരുന്നു.

മാതാപിതാക്കള്‍ അല്‍ ഐനില്‍ പോയിരുന്നപ്പോഴാണ് ജ്യോത് ആത്മഹത്യ ചെയ്തത്. അവന്റെ മനസ്സില്‍ എന്തായിരുന്നുവെന്ന് നമുക്കറിയില്ല. ഇത് വളരെ അപ്രതീക്ഷിതമായിരുന്നു. ആത്മഹത്യ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ല. എന്തെങ്കിലും ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നോ എന്നൊന്നും അറിയില്ല’നിരള്‍ ഗൾഫ് വാർത്ത മാധ്യമത്തോട് പറഞ്ഞു.അതേസമയം കേസില്‍ ദുരൂഹതകളൊന്നുമില്ലെന്ന് ഫോറന്‍സിക് ഉദ്യോഗസ്ഥര്‍ പറഞ്ഞു. കേസ് പബ്ലിക് പ്രോസിക്യൂഷനിലേക്ക് മാറ്റി. ജ്യോത് ആത്മഹത്യ ചെയ്തതിന്റെ കാരണം കണ്ടെത്താന്‍ കഴിയാത്തതിനാല്‍ ആത്മഹത്യയാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞിട്ടില്ല.

Read more about:
EDITORS PICK