കാഴ്ചയില്‍ ഇത്തിരി കുഞ്ഞന്‍, പക്ഷെ ഗുണങ്ങള്‍ ഒത്തിരി

Pavithra Janardhanan November 12, 2020

കോവയ്ക്ക നിത്യവും ഉപയോഗിക്കുന്നത് ശരീരത്തിന്റെ രോഗപ്രതിരോധശേഷി വര്ദ്ധികപ്പിക്കാനും ഹൃദയം, തലച്ചോറ്, വൃക്ക എന്നിവയുടെ ശരിയായ പ്രവര്ത്തനനത്തിനും സഹായിക്കും.എന്നു മാത്രമല്ല ശരീര മാലിന്യങ്ങളെ നീക്കി ശരീരം സംരക്ഷിക്കുവാന്‍ കോവയ്കക്കുള്ള കഴിവ് ഒന്നു വേറെ തന്നെയാണ്. ഏറെ പോഷകാംശങ്ങള്‍ നിറഞ്ഞതും ശരീരത്തിന്ന് കുളിര്‍മ്മ നല്കുന്നതും ആരോഗ്യദായകവുമാണ് കോവയ്ക്ക. കോവയ്ക്ക പച്ചയായും കഴിക്കാവുന്നതാണ് .

പ്രമേഹരോഗികള്‍ക്ക് രോഗശമനത്തിന് ഏറ്റവുമധികം ഗുണം ചെയ്യുന്ന ഒരു പച്ചക്കറിയാണ് കോവയ്ക്ക.ആര്‍ക്കും വീട്ടു തൊടിയില്‍ ഇത് നിഷ്പ്രയാസം വളര്‍ത്താന്‍ കഴിയും.കോവയ്ക്ക ഒരു പടര്ന്നു കയറുന്ന വള്ളിച്ചെടിയാണ് . കോവച്ചെടിയ്ക്ക് പ്രത്യേക ശുശ്രൂഷകളൊന്നും തന്നെ വേണ്ട. സാധാരണ വളപ്രയോഗങ്ങളായ ചാണകപ്പൊടിയും ചാമ്പലും മതിയാകും. കീടങ്ങളൊന്നും തന്നെ ഈ ചെടിയെ ആക്രമിക്കില്ല എന്നൊരു പ്രത്യേകത കൂടെയുണ്ട്. അതിനാല്‍ കീടനാശിനിപ്രയോഗം ആവശ്യമില്ലാത്ത ഒരു ചെടിയാണ് കോവല്‍. ഈച്ചെടിക്ക് രോഗങ്ങളൊന്നും തന്നെ കാര്യമായി പിടിപെടാറില്ല.. അതു കൊണ്ടു തന്നെ കോവല്‍ ആര്ക്കും തൊടിയില്‍ എളുപ്പത്തില്‍ കൃഷി ചെയ്യാവുന്നതാണ്.

Tags: ,
Read more about:
EDITORS PICK