ഖത്തറില്‍ മൂടല്‍ മഞ്ഞ് രൂക്ഷമാകുന്നു

Pavithra Janardhanan November 13, 2020

ഖത്തറില്‍ മൂടല്‍ മഞ്ഞിന്റെ സാന്നിധ്യം മൂലം ദൂരക്കാഴ്ച പരിധി കുറഞ്ഞെന്ന് കാലാവസ്ഥ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ഇതേതുടര്‍ന്ന് വാഹനമോടിക്കുന്നവര്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്നും അധികൃതര്‍ അറിയിച്ചിരുന്നു. ചില പ്രദേശങ്ങളില്‍ പ്രത്യേകിച്ച്‌ അതി രാവിലെകളില്‍ മൂടല്‍ മഞ്ഞ് മൂലം വാഹനമോടിക്കുന്നവര്‍ക്ക് പ്രയാസം നേരിടുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. കടലില്‍ തിരമാലകള്‍ ആറടി വരെ ഉയരത്തില്‍ ഉയര്‍ന്നു പൊങ്ങാന്‍ സാധ്യതയുണ്ട്.

Tags:
Read more about:
EDITORS PICK