ഇനി കോഴിവളർത്തൽ; ധോണി ബുക്ക് ചെയ്തത് 2000 കോഴിക്കുഞ്ഞുങ്ങളെ

Pavithra Janardhanan November 14, 2020

ജന്മനാടായ ജാര്‍ഖണ്ഡിലെ റാഞ്ചിയില്‍ താന്‍ നിര്‍മിച്ച ഫാം ഹൗസിനോടു ചേര്‍ന്നു കോഴി വളര്‍ത്തല്‍ തുടങ്ങാന്‍ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ എം എസ് ധോണി. പുതിയ സംരംഭത്തിലേക്ക് കടക്കുന്ന ധോണി മധ്യപ്രദേശില്‍നിന്നു 2000 കോഴിക്കുഞ്ഞുങ്ങളെ റാഞ്ചിയിലേക്ക് ബുക്കുചെയ്തുകഴിഞ്ഞു.

മധ്യപ്രദേശിലെ ജാബുവ, ധാര്‍ ജില്ലകളില്‍ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത, കടക്‌നാഥ് (കാലി മാസി) എന്ന പേരിലറിയപ്പെടുന്ന കരിങ്കോഴികളെയാണു ധോണിയുടെ ഫാമിലേക്കു കൊണ്ടുപോകുന്നത്. കോഴിക്കുഞ്ഞുങ്ങള്‍ക്കായി ഒരു സുഹൃത്ത് മുഖേന ധോണി തന്നെ ബന്ധപ്പെട്ട കാര്യം കടക്‌നാഥ് കോഴി ഗവേഷണ കേന്ദ്രം ഡയറക്ടര്‍ സ്ഥിരീകരിച്ചു. കടക്‌നാഥ് കോഴിയുടെ ഇറച്ചിക്കു ഭൗമസൂചികാ പദവി (ജിഐ ടാഗ്) ഉണ്ട്. കറുത്ത ഇറച്ചിയാണ് ഈ കോഴിയുടേത്. ഈ കരിങ്കോഴികളുടെ ഇറച്ചി കഴിച്ചാല്‍ കൊളസ്‌ട്രോളിനെ പേടിക്കേണ്ടെന്നാണു വിദഗ്ധര്‍ പറയുന്നത്.

Read more about:
RELATED POSTS
EDITORS PICK