ഇന്ത്യ പിന്മാറിയ വ്യാപാര കരാറില്‍ ഒപ്പുവച്ച്‌ 15 രാജ്യങ്ങള്‍

Pavithra Janardhanan November 15, 2020

ചൈനയുള്‍പ്പെടെ 15 ഏഷ്യാ-പസഫിക് രാജ്യങ്ങള്‍ ലോകത്തിലെ ഏറ്റവും വലിയ സ്വതന്ത്ര വ്യാപാര കരാറില്‍ (ആര്‍.സി.ഇ.പി) ഒപ്പിട്ടു. പതിറ്റാണ്ടുകളായുള്ള ചൈനയുടെ ശ്രമങ്ങളാണ് പരിസമാപ്തിയിലേക്കെത്തിയത്. 2012-ല്‍ നിര്‍ദ്ദേശിക്കപ്പെട്ട കരാര്‍ വിയറ്റ്‌നാം അതിഥേയത്വം വഹിക്കുന്ന ആസിയാന്‍ ഉച്ചകോടിയുടെ അവസാനത്തോടെയാണ് ഒപ്പുവെച്ചത്. ഇന്ത്യ കരാറില്‍ നിന്ന് പിന്‍മാറിയിരുന്നു.

‘എട്ടുവര്‍ഷത്തെ സങ്കീര്‍ണ്ണമായ ചര്‍ച്ചകള്‍ ഇന്ന് ഔദ്യോഗികമായി അവസാനിപ്പിക്കാനായതില്‍ ഞങ്ങള്‍ സന്തോഷിക്കുന്നു’ വിയറ്റ്‌നാം പ്രധാനമന്ത്രി ഗുയിന്‍ സുവാന്‍ ഫുക്ക് പറഞ്ഞു.

താരിഫ് കുറയ്ക്കുന്നതിനും അംഗ രാജ്യങ്ങള്‍ക്കിടയില്‍ സേവന വ്യാപാരം തുറക്കുന്നതിനുമുള്ള കരാറില്‍ അമേരിക്ക ഉള്‍പ്പെടുന്നില്ല. വാഷിംഗ്ടണ്‍ ആസ്ഥാനമായ വ്യാപാര സംരംഭത്തിന് ചൈനീസ് നേതൃത്വത്തിലുള്ള ബദലായാണ് കരാറിനെ കാണുന്നത്. ചൈനക്കാണ് കരാര്‍ ഏറ്റവും കൂടുതല്‍ ഗുണം ചെയ്യുക. മേഖലയിലെ വാണിജ്യ മേല്‍ക്കോയ്മ ഉറപ്പുവരുത്താന്‍ ഇതിലൂടെ ചൈനക്ക് സാധിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ഗുണനിലവാരമില്ലാത്ത ചൈനീസ് ഉത്പന്നങ്ങള്‍ രാജ്യത്തെ വിപണിയിലെത്തുന്നത് തടയാനാണ് കഴിഞ്ഞ വര്‍ഷം സ്വതന്ത്ര വ്യാപാര കരാറില്‍ നിന്ന് ഇന്ത്യ പിന്‍വാങ്ങിയത്.

Tags:
Read more about:
EDITORS PICK