കുരുമുളകു പുരട്ടി വെളുക്കാം!!

Pavithra Janardhanan November 15, 2020

ചര്‍മ്മത്തെ സ്ക്രബ് ചെയ്യാന്‍ സഹായിക്കുന്നതിനായി ആരുമിതുവരെ പറഞ്ഞ് തന്നിട്ടില്ലാത്ത ഒരു വിശിഷ്ട ചേരുവയെ പറ്റിയാണ് നാം ഇന്ന് അറിയാന്‍ പോകുന്നത്. അതാണ് കുരുമുളക്. നിങ്ങളുടെ സൗന്ദര്യസംരക്ഷണത്തിനായി കുരുമുളക് ഉപയോഗിച്ചുകൊണ്ടുള്ള സ്ക്രബുകള്‍ എങ്ങനെ പരീക്ഷിക്കാം എന്ന് നോക്കാം. കുരുമുളകില്‍ മോണോടെര്‍പീനുകള്‍, അയണ്‍, പൊട്ടാസ്യം, കാല്‍സ്യം, മഗ്നീഷ്യം, മാംഗനീസ്, സിങ്ക്, ക്രോമിയം, വിറ്റാമിന്‍ എ, സി, കെ എന്നി പോഷകങ്ങളെല്ലാം അടങ്ങിയിട്ടുണ്ട്. ഇവയെല്ലാം നിങ്ങള്‍ക്ക് ആന്‍റി ഏജിങ്ങ് ഗുണങ്ങള്‍ നല്‍കാന്‍ ശേഷിയുള്ളതാണ്. നിങ്ങളുടെ എല്ലാവിധ ചര്‍മ്മപ്രശ്നങ്ങളും പരിഹരിക്കുന്നതിനായി വീട്ടില്‍ തന്നെ കുരുമുളക് ഉപയോഗിച്ച്‌ ചെയ്യാന്‍ കഴിയുന്ന സ്‌ക്രബുകള്‍ പരിചയപ്പെടാം.

കുറച്ച്‌ കുരുമുളക് പൊടിച്ചെടുത്ത് റോസ് വാട്ടറില്‍ കലര്‍ത്തി മുഖക്കുരുവില്‍ ലഘുവായി പുരട്ടുക. ഇത് ചെയ്യുമ്ബോള്‍ മുഖക്കുരുവില്‍ വളരെ കഠിനമായി തടവാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് മുഖക്കുരുവില്‍ പുരട്ടി അഞ്ച് മിനിറ്റ് കഴിഞ്ഞ ശേഷം കഴുകിക്കളയാം.ഉണക്കിയ കുരുമുളകില്‍ ആന്‍റി ബാക്ടീരിയല്‍, ആന്റിഓക്‌സിഡന്റ് ആന്‍റി ഇന്‍ഫ്ളമേറ്ററി ഗുണങ്ങള്‍ ഉണ്ട്. കുരുമുളക് ഉപയോഗിച്ച്‌ സ്‌ക്രബ് ചെയ്യുമ്ബോള്‍, അത് ചര്‍മ്മത്തിലെ സുഷിരങ്ങളെ തുറന്നുകൊണ്ട് നിര്‍ജ്ജീവ കോശങ്ങളെ എളുപ്പത്തില്‍ നീക്കം ചെയ്യുകയും ബ്ലാക്ക് ഹെഡുകള്‍ ഒഴിവാക്കുകയും ചെയ്യുന്നു. അര ടേബിള്‍ സ്പൂണ്‍ കുരുമുളക് ഒരു ടേബിള്‍ സ്പൂണ്‍ തൈരില്‍ കലര്‍ത്തുക. മുഖത്തും കഴുത്തിലും ഒരേപോലെ പുരട്ടി രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിനായി ചെറുതായി സ്‌ക്രബ് ചെയ്യാം.

20 മിനിറ്റിനു ശേഷമാവണം കഴുകേണ്ടത്. കുരുമുളകിന് ചര്‍മത്തിലെ ഫ്രീ റാഡിക്കലുകളെ തുരത്താനുള്ള കഴിവുണ്ട്.അര ടേബിള്‍സ്പൂണ്‍ കുരുമുളക്, ഒരു നുള്ള് മഞ്ഞള്‍, കുറച്ച്‌ തേന്‍, കുറച്ച്‌ തുള്ളി വെള്ളം എന്നിവയെല്ലാം ചേര്‍ത്ത് നന്നായി കൂട്ടിക്കലര്‍ത്തി ഒരു പേസ്റ്റ് ഉണ്ടാക്കുക. ചര്‍മ്മത്തില്‍ തുല്യമായ അളവില്‍ ഇത് പുരട്ടി സൗമ്യമായി മസാജ് ചെയ്യുക. ഏകദേശം 10 മിനിറ്റ് നേരം ഇതു മുഖത്തു വയ്ക്കണം. ശേഷം ഇളം ചൂടുള്ള വെള്ളത്തില്‍ കഴുകാം. ദീര്‍ഘനേരം നീണ്ടുനില്‍ക്കുന്ന ഫലങ്ങള്‍ക്കായി ദിവസത്തില്‍ രണ്ടുതവണ ഈ സ്‌ക്രബ് ഉപയോഗപ്രദമാക്കാം. കുരുമുളക് സ്‌ക്രബ് നിങ്ങളുടെ ചര്‍മ്മത്തിന്റെ ടോണ്‍ ലഘൂകരിക്കുകയും തിളക്കമാര്‍ന്നതുമായതും ഇളം നിറമുള്ളതുമായ ചര്‍മ്മത്തെ നല്‍കുന്നതിനു സഹായിക്കും.

Tags:
Read more about:
EDITORS PICK