ഗര്‍ഭിണിയായ പുലി അജ്ഞാത വാഹനമിടിച്ച്‌​ ചത്തു

Pavithra Janardhanan November 16, 2020

ഗര്‍ഭിണിയായ പുലി അജ്ഞാത വാഹനമിടിച്ച്‌​ ചത്തു. മഹാരാഷ്​ട്രയില്‍ താനെ ജില്ലയിലെ മിറ ഭയന്തര്‍ ടൗണ്‍ഷിപ്പിലെ കാശിമിറ പ്രദേശത്ത് ഞായറാഴ്​ച രാത്രിയോടെയായിരുന്നു അപകടം. മുംബൈ-അഹമ്മദാബാദ്​ ദേശീയപാതയില്‍ അജ്ഞാതവാഹനം പുലിയെ ഇടിച്ചിട്ട ശേഷം കടന്നുകളയുകയായിരുന്നു. അര്‍ധരാത്രി 12.30ഓടെ ഗുരുതരമായി പരിക്കേറ്റ പുള്ളിപുലിയെ ഫോറസ്​റ്റ്​ ഉദ്യോഗസ്​ഥര്‍ കണ്ടെത്തി.

ഉടന്‍ തന്നെ സഞ്​ജയ്​ ഗാന്ധി നാഷനല്‍ പാര്‍ക്കില്‍ എത്തിച്ച്‌​ ചികിത്സ ആരംഭിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ലെന്ന്​ മുതിര്‍ന്ന ഉദ്യോഗസ്​ഥന്‍ ജി. മല്ലികാര്‍ജ്ജുന്‍ പറഞ്ഞു.പോസ്​റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ ഒന്നിലധികം ഒടിവുകളും പേശികളുടെ തകരാറുകളും കണ്ടെത്തിയിരുന്നു.

Read more about:
EDITORS PICK