ഓണ്‍ലൈനിലും മുന്നേറി മാരുതി സുസുക്കി

Pavithra Janardhanan November 17, 2020

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാണ കമ്ബനിയായ മാരുതി സുസുകി ഓണ്‍ലൈന്‍ ചാനല്‍ വഴി വിറ്റത് രണ്ട് ലക്ഷത്തിലേറെ കാറുകള്‍. രണ്ട് വര്‍ഷം മുന്‍പാണ് കമ്ബനി ഓണ്‍ലൈന്‍ വഴി വില്‍പ്പന ആരംഭിച്ചത്. ഇപ്പോള്‍ രാജ്യത്തെ ആയിരത്തിലേറെ ഡീലര്‍ഷിപ്പുകള്‍ ഓണ്‍ലൈന്‍ വില്‍പ്പനയുടെ ഭാഗമാണ്.

2019 ഏപ്രില്‍ മുതല്‍ രണ്ട് ലക്ഷത്തിലധികം മാരുതി വാഹനങ്ങളാണ് ഓണ്‍ലൈന്‍ അന്വേഷണങ്ങള്‍ വഴി വിറ്റുപോയത്. ഉപഭോക്താക്കള്‍ക്ക് അവര്‍ക്ക് താല്‍പര്യമുളള വില്‍പനക്കാരെ വളരെ വേഗം കണ്ടെത്താനും ബന്ധപ്പെടാനും ഓണ്‍ലൈനിലൂടെ കഴിയുന്നുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ വ്യക്തമാക്കി.

മാരുതിയുടെ മൊത്തം വില്‍പനയില്‍ 20 ശതമാനവും ഓണ്‍ലൈന്‍ ബുക്കിംഗായി വര്‍ദ്ധിച്ചിരുന്നു. കൊറോണയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ അഞ്ച് മാസങ്ങളായി ഇത് 33 ശതമാനമായി ഉയര്‍ന്നതായും കമ്ബനി പറയുന്നു. ഉപഭോക്താക്കളുടെ സമീപത്തുളള ഡീലര്‍മാരെ (Near Me) കുറിച്ചുളള അന്വേഷണങ്ങളില്‍ മാത്രം രണ്ട് മടങ്ങ് വര്‍ദ്ധനയാണ് ഉണ്ടായത്. 21 ലക്ഷം അന്വേഷണങ്ങളാണ് ഡിജിറ്റല്‍ ചാനലുകള്‍ വഴി ലഭിച്ചതെന്നും മാരുതിയുടെ മാര്‍ക്കറ്റിംഗ് ആന്‍ഡ് സെയില്‍സ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ വ്യക്തമാക്കി

Read more about:
EDITORS PICK