നടി ഖുശ്ബുവിന്‍റെ കാര്‍ അപകടത്തില്‍ പെട്ടു

Pavithra Janardhanan November 18, 2020

നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. ​ഗൂഡല്ലൂരിലെ വേല്‍യാത്രയില്‍ പങ്കെടുക്കാനുള്ള യാത്രക്കിടെ തമിഴ്നാട്ടിലെ മേല്‍മാവത്തൂരില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഒരു ട്രക്ക് ഞങ്ങളുടെ കാറില്‍ ഇടിച്ചു കയറുകയായിരുന്നു. യാത്ര തുടരും. വേല്‍ മുരു​കന്‍ ഞങ്ങളെ രക്ഷിച്ചു. മുരുകനില്‍ തന്റെ ഭര്‍ത്താവ് അര്‍പ്പിച്ചിട്ടുള്ള വിശ്വാസത്തിന്റെ ഉദാഹരണമാണിതെന്നും ഖുശ്ബു ട്വീററില്‍ പറഞ്ഞു. തകര്‍ന്ന കാറിന്‍റെ ദൃശ്യങ്ങളും നടി പങ്കുവെച്ചു.

 

‘ട്രക്ക് തന്‍റെ കാറിലേക്ക് ഇടിച്ചുകയറുകയായിരുന്നു. തന്‍റെ കാര്‍ ശരിയായ ദിശയിലായിരുന്നു. മറ്റ് സംശയങ്ങള്‍ ദൂരീകരിക്കാന്‍ വേണ്ടി പൊലീസ് ട്രക്ക് ഡ്രൈവറെ ചോദ്യം ചെയ്യുകയാണ്.’ ഖുശ്ബു പറഞ്ഞു.

Tags: ,
Read more about:
RELATED POSTS
EDITORS PICK