കൊറോണ സ്വയം പരിശോധിക്കാം, ഫലം അരമണിക്കൂറിനകം; പുതിയ ടെസ്റ്റിങ് കിറ്റിന് അനുമതി

Pavithra Janardhanan November 18, 2020

കൊറോണ വൈറസിനെ കണ്ടെത്താനുള്ള സെല്‍ഫ് ടെസ്റ്റിങ് കിറ്റിനു അനുമതി നൽകി അമേരിക്ക. പുതിയ പരിശോധനാ സംവിധാനത്തിന് യു എസ് ഫുഡ് ആന്‍ഡ് ഡ്രഗ്ഗ് അഡ്മിനിസ്‌ട്രേഷന്‍ ആണ് അനുമതി നല്‍കിയിരിക്കുന്നത്. ലൂസിറ ഹെല്‍ത്ത് എന്ന കമ്പനിയാണ് ഈ പരിശോധനാ കിറ്റിന്റെ നിര്‍മാതാക്കള്‍.വൈറസ് ബാധയുണ്ടോ എന്ന് സ്വയം പരിശോധിച്ച്‌ അര മണിക്കൂറിനുള്ളില്‍ ഫലമറിയാം എന്നതാണ് ഇതിന്റെ സവിശേഷത.

എന്നാൽ 14 വയസിന് മുകളില്‍ പ്രായമുള്ളവരിലാണ് പരിശോധന നടത്താന്‍ കഴിയുന്നത്. മൂക്കില്‍ നിന്ന് സ്വന്തമായി സ്രവം എടുത്ത് ഇതില്‍ പരിശോധിക്കാം. ഒരു തവണ മാത്രം ഉപയോഗിക്കാന്‍ കഴിയുന്ന ഈ പരിശോധനാകിറ്റിന് അത്യാവശ്യ ഘട്ടത്തില്‍ ഉപയോഗിക്കാനുള്ള അനുമതി ലഭിച്ചിരിക്കുകയാണ്. ആരോഗ്യവിദഗ്ധര്‍ കോവിഡ് സാധ്യത കല്‍പിക്കുന്ന ആളുകള്‍ക്ക് സ്വയം ഈ പരിശോധനയ്ക്ക് വിധേയരാകാന്‍ കഴിയും. അതേസമയം 14 വയസ്സില്‍ താഴെയുള്ള കുട്ടികളില്‍ പരിശോധക്കണമെങ്കില്‍ സ്രവ സാംപിളുകള്‍ ആരോഗ്യപ്രവര്‍ത്തകര്‍ തന്നെ ശേഖരിക്കണം.

Tags:
Read more about:
EDITORS PICK