സൈനിക വേഷത്തില്‍ സംശയാസ്പദ സാഹചര്യത്തില്‍ കണ്ടെത്തിയ 11 പേര്‍ അറസ്റ്റില്‍

Pavithra Janardhanan November 18, 2020

സൈനിക വേഷത്തില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ടെത്തിയ 11 പേര്‍ കസ്റ്റഡിയില്‍.ഗുവഹാത്തി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമാണ് സംഭവം.. സൈനികവേഷം ധരിച്ചെത്തിയ ഇവര്‍ തിരിച്ചറിയല്‍ രേഖ ഹാജരാക്കാത്തതും ഇവരുടെ പ്രവൃത്തികള്‍ സംശയാസ്പദമായ വിധത്തിലുമായിരുന്നതിനാലാണ് അറസ്റ്റ് ചെയ്തതെന്ന് പോലീസ് കൂട്ടിച്ചേര്‍ത്തു.ആദ്യം നാല് പേരെയാണ് പോലീസ് പിടികൂടിയത്. തുടര്‍ന്നുള്ള ചോദ്യം ചെയ്യലില്‍ മറ്റ് ഏഴ് പേരിലേക്ക് കൂടി എത്തിച്ചേരുകയായിരുന്നു.

ഇന്ത്യന്‍ ക്രിമിനല്‍ നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുകളനുസരിച്ച്‌ ഇവര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. അതേസമയം, അതീവ സുരക്ഷാമേഖലയില്‍ സൈനികവേഷം ധരിച്ചെത്തിയവരുടെ ഉദ്ദേശലക്ഷ്യം വ്യക്തമായിട്ടില്ല. നിയമവിരുദ്ധമായി സൈനിക യൂണിഫോം ധരിച്ചെത്തിയതില്‍ ക്രിമിനല്‍ ഗൂഢാലോചനയുള്ളതായി സംശയമുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: ,
Read more about:
RELATED POSTS
EDITORS PICK