ഫിഫ ക്ലബ് ലോകകപ്പ് ഫെബ്രുവരിയിൽ

Pavithra Janardhanan November 18, 2020

2020 ഫിഫ ക്ലബ്‌ ലോകകപ്പ് ഫെബ്രുവരിയിൽ ഖത്തറിൽ വെച്ചുനടക്കും. 2021 ഫെബ്രുവരി 1 മുതൽ 11 വരെയാണ് ക്ലബ്‌ ലോകകപ്പ് നടക്കുക.ഈ വര്‍ഷം ഡിസംബറില്‍ നടക്കാനിരുന്ന ഫിഫ ക്ലബ് ലോകകപ്പ്-2020 ആണ് കോവിഡ്-19 സാഹചര്യങ്ങളെ തുടര്‍ന്ന് 2021 ഫെബ്രുവരിയിലേക്ക് മാറ്റുന്നതെന്ന് ഫിഫ അധികൃതര്‍ വ്യക്തമാക്കി. ഫിഫയുടെ ഇന്റര്‍നാഷനല്‍ മത്സര പ്രോട്ടോക്കോള്‍ പ്രകാരമുള്ള ആരോഗ്യ സുരക്ഷ ഉറപ്പാക്കിയാണ് ക്ലബ് ലോകകപ്പ് നടത്തുക.

യുവേഫ ചാമ്പ്യൻസ് ലീഗ് ജേതാക്കളായ എഫ്‌സി ബയേൺ മ്യൂണിക്കും ഖത്തർ സ്റ്റാർസ് ലീഗ് ജേതാക്കളായ അൽ ദുഹൈൽ എഫ്‌സിയും ക്ലബ്‌ ലോകകപ്പ് യോഗ്യത നേടിക്കഴിഞ്ഞു.

Read more about:
EDITORS PICK