ഒ​മാ​ന്‍ ര​ണ്ട്​ വെ​ള്ളി നാ​ണ​യ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി, നവംബർ 29 മു​ത​ല്‍ ​വാങ്ങാം

Pavithra Janardhanan November 18, 2020

ഒ​മാ​ന്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്ക്​ ര​ണ്ട്​ വെ​ള്ളി നാ​ണ​യ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി. ര​ണ്ട്​ നാ​ണ​യ​ങ്ങ​ളു​ടെ​യും മു​ന്‍​വ​ശ​ത്ത്​ ദേ​ശീ​യ മു​ദ്ര​യും സു​ല്‍​ത്താ​നേ​റ്റ്​ ഓഫ് ​ ഒ​മാ​ന്‍, സെ​ന്‍​ട്ര​ല്‍ ബാ​ങ്ക്​ഓഫ് ​ ഒ​മാ​ന്‍ എ​ന്നീ എ​ഴു​ത്തു​ക​ളും നാ​ണ​യ​ത്തിന്റെ മൂ​ല്യ​വു​മാ​ണ്​ ഉ​ള്ള​ത്. ഒ​രു നാ​ണ​യ​ത്തിന്റെ പി​ന്‍​വ​ശ​ത്ത്​ സു​ല്‍​ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രീ​ഖിന്റെ ചി​ത്ര​വും ഒ​മാന്റെ ഭൂ​പ​ട​വും ഒ​രു കൂ​ട്ടം പ്രാ​വു​ക​ളു​മു​ണ്ട്. ര​ണ്ടാ​മ​ത്തെ നാ​ണ​യ​ത്തിന്റെ പി​ന്‍​വ​ശ​ത്ത്​ സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ്, സു​ല്‍​ത്താ​ന്‍ ഹൈ​തം എ​ന്നി​വ​രു​ടെ ചി​ത്ര​ങ്ങ​ളും ഒ​മാന്റെ ഭൂ​പ​ട​വും ഒ​മാ​നി ഫ്ലാ​ഗ്​ റി​ബ്ബ​ണും ഒ​രു കൂ​ട്ടം പ്രാ​വു​ക​ളു​മു​ണ്ട്.

അൻപതാം ദേശീയ ദിനത്തിന്റെ ഭാഗമായി സു​ല്‍​ത്താ​ന്‍ ഖാ​ബൂ​സ്​ ബി​ന്‍ സ ​ഈ ദി​നു​ള്ള ന​ന്ദി സൂ​ച​ക​മാ​യും സു​ല്‍​ത്താ​ന്‍ ഹൈ​തം ബി​ന്‍ താ​രീ​ഖിന്റെ നേ​തൃ​ത്വ​ത്തി​ല്‍ തു​ട​രു​ന്ന ന​വോ​ത്ഥാ​ന​ത്തിന്റെ പ്ര​തീ​ക​വു​മാ​യാ​ണ്​ നാ​ണ​യ​ങ്ങ​ള്‍ പു​റ​ത്തി​റ​ക്കി​യത്. ഒ​രു റി​യാ​ല്‍ മൂ​ല്യ​മു​ള്ള​താ​ണ്​ ര​ണ്ട്​ നാ​ണ​യ​ങ്ങ​ളും വി​ല്‍​പ​ന വി​ല ഒ​ന്നി​ന്​ 25 റി​യാ​ലും ര​ണ്ടെ​ണ്ണ​ത്തി​ന്​ 50 റി​യാ​ലു​മാ​ണ്. ഈ ​മാ​സം 29 മു​ത​ല്‍ സെ​ന്‍​ട്ര​ല്‍ ബാ​ങ്കി​ല്‍​നി​ന്ന്​ നാ​ണ​യ​ങ്ങ​ള്‍ വാ​ങ്ങാ​വു​ന്ന​താ​ണ്.

Read more about:
EDITORS PICK