രോഗപ്രതിരോധശക്തിക്ക് നീലച്ചായ

Pavithra Janardhanan November 19, 2020

.ഗ്രീന്‍ ടി പോലെത്തന്നെ ആരോഗ്യ ഗുണങ്ങളാല്‍ സമ്ബന്നമാണ് ബ്ലൂ ടീ. രുചിയും കിടിലമാണ്.നീല ശംഖു പുഷ്‌പത്തില്‍ നിന്നാണ് നീലച്ചായ ഉണ്ടാക്കുന്നത്. ശംഖു പുഷ്പം ഉണക്കിയതും ഫ്രഷ് പൂക്കളും ചായ ഉണ്ടാക്കാന്‍ ഉപയോഗിക്കാം. നീലച്ചായയ്ക്ക് പര്‍പ്പിള്‍ നിറം വേണമെങ്കില്‍ അല്പ്പം ചെറു നാരങ്ങാ നീരും ചേര്‍ക്കാം.

ശംഖു പുഷ്പം ഇട്ട് തിളപ്പിച്ച വെള്ളം അരിച്ച്‌ നാരങ്ങാ നീരും ചേര്‍ത്താല്‍ ബ്ലൂ ടീ റെഡിയായി. പിന്നെ മധുരത്തിന് തേന്‍ ചേര്‍ക്കാം. അതുമല്ലെങ്കില്‍ അല്പം പഞ്ചസാര ചേര്‍ത്താലും മതി.ഗ്രീന്‍ ടീയെക്കാള്‍ വളരെയധികം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതാണ് നീലച്ചായ. സമ്മര്‍ദമകറ്റാനും മുടി വളര്‍ച്ചയ്ക്കും ചര്‍മത്തിന്റെ ആരോഗ്യത്തിനും ബ്ലൂ ടീ സഹായകമാണ്. അതേസമയം ശരീരഭാരം കുറയ്ക്കുന്നതോടൊപ്പം ടൈപ്പ് 1 പ്രമേഹം തടയാനും നീലച്ചായയ്ക്ക് കഴിയും.മാത്രമല്ല ഇതിലടങ്ങിയ പോളിഫിനോളുകള്‍ ശരീരത്തിലെ ഗ്ലുക്കോസിന്റെ ഉപാപചയ പ്രവര്‍ത്തനം നിയന്ത്രിക്കുകായും ചെയ്യും.ഫാറ്റി ലിവര്‍ പ്രശ്നങ്ങള്‍ തടയാനും നീല ചായ ഫലപ്രദമാണ്. നീല ചായ ശരീരത്തിന്റെ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തി രോഗപ്രതിരോധശക്തിയും നല്‍കുന്നു.

Tags:
Read more about:
EDITORS PICK