ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്ത മത്സ്യപായ്ക്കറ്റിൽ വീണ്ടും കൊറോണ വൈറസിന്റെ സാമ്പിളുകളെന്ന് ചൈന

Pavithra Janardhanan November 19, 2020

ഇന്ത്യയിൽനിന്ന് ഇറക്കുമതി ചെയ്ത ആവോലി, കണവ മത്സ്യങ്ങളുടെ ശീതീകരിച്ച പായ്ക്കറ്റിൽ കൊറോണ വൈറസിന്റെ സാംപിളുകൾ കണ്ടെത്തിയതായി ചൈന. തുറമുഖത്തെ കോൾഡ് സ്റ്റോറജ് മേഖലകൾ സീൽ ചെയ്യുകയും ജീവനക്കാര്‍ക്ക് ന്യൂക്ലിക് ആസിഡ് പരിശോധന നടത്തുകയും ചെയ്തതായി ചൈനീസ് കസ്റ്റംസ് വാർത്താക്കുറിപ്പിൽ അറിയിച്ചു.അതേസമയം, ഏത് കമ്പനിയിൽ നിന്നാണ് ഇത് ഇറക്കുമതി ചെയ്തതെന്നു വാർത്താക്കുറിപ്പിൽ വ്യക്തമാക്കിയിട്ടില്ല.കണവ മത്സ്യത്തിന്റെ മൂന്നു ശീതീകരിച്ച പായ്ക്കറ്റിൽ വൈറസ് സാന്നിധ്യം കണ്ടെത്തിയതിനെത്തുടർന്ന് ഇറക്കുമതി ചെയ്ത ഇന്ത്യൻ കമ്പനിയെ വിലക്കി ഒരാഴ്ചയ്ക്കുശേഷമാണ് പുതിയ കണ്ടെത്തൽ.

സാർസ് കോവ് – 2 വൈറസ് ശീതീകരിച്ച പായ്ക്കറ്റുകളിൽ കാണാൻ സാധ്യത കുറവാണെന്ന് വിദഗ്ധർ പറയുന്നു. എന്നാൽ പായ്ക്കറ്റ് കൈകാര്യം ചെയ്തയാൾ കോവിഡ് ബാധിതനാണെങ്കിൽ വൈറസ് പറ്റിപ്പിടിച്ചേക്കാം.

Read more about:
EDITORS PICK