നിലമ്പൂരിലെ തെക്ക് മ്യൂസിയം തു​റ​ന്നു, പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം ആ​ന​ത്താ​മ​ര​യും ശ​ല​ഭോ​ദ‍്യാ​ന​വും

Pavithra Janardhanan November 19, 2020

മാ​ര്‍​ച്ച്‌ 15 നു അടച്ച നിലമ്പൂരിലെ തെക്ക് മ്യൂസിയം തു​റ​ന്നു. കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചാ​ണ് പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങി​യ​തെ​ന്ന് ചു​മ​ത​ല​യു​ള്ള ഡോ. ​മ​ല്ലി​കാ​ര്‍​ജു​ന പ​റ​ഞ്ഞു.ഗോ​ത്ര​വ​ര്‍​ഗ സം​സ്കൃ​തി​യു​ടെ അ​ട​യാ​ള​മാ​യ ആ​ദി​വാ​സി മു​ത്ത​ശ്ശി​യും ആ​ന​ത്താ​മ​ര​യും ശ​ല​ഭോ​ദ‍്യാ​ന​വു​മാ​ണ് ജൈ​വ വൈ​വി​ധ‍്യ ഉ​ദ‍്യാ​ന​ത്തി​ല്‍ ഇ​പ്പോ​ഴു​ള്ള പ്ര​ധാ​ന ആ​ക​ര്‍​ഷ​ണം. പ​ച്ച നി​റ​ത്തി​ല്‍ വ​ലി​യ വ​ട്ട​ത്തി​ലു​ള്ള ഇതിന്റെ ഇ​ല​ക​ളി​ല്‍ നാ​ല്-​അ​ഞ്ച് കി​ലോ​യു​ള്ള കു​ട്ടി​ക​ളെ ഇ​രു​ത്താ​നാ​വും.

ആ​ന​ത്താ​മ​ര​യു​ടെ പൂ​ക്ക​ള്‍ ഒ​രു ദി​വ​സം മാ​ത്ര​മാ​ണ് നി​ല​നി​ല്‍​ക്കു​ക. രാ​വി​ലെ 10 മു​ത​ല്‍ വൈ​കീ​ട്ട് അ​ഞ്ച്​ വ​രെ​യാ​യി​രി​ക്കും കേ​ന്ദ്ര​ത്തി​ലേ​ക്കു​ള്ള പ്ര​വേ​ശ​നം. അതേസമയം കോ​വി​ഡ് മാ​ന​ദ​ണ്ഡ​ങ്ങ​ള്‍ കാ​ര​ണം 10 വ​യ​സ്സി​ന്​ താ​ഴെ​യു​ള്ള കു​ട്ടി​ക​ള്‍​ക്കും 60 വ​യ​സ്സി​നു മു​ക​ളി​ലു​ള്ള​വ​ര്‍​ക്കും മ്യൂസിയത്തിലേക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല.

Tags: ,
Read more about:
RELATED POSTS
EDITORS PICK