സാനിയ മിർസ അഭിനയരംഗത്തേക്ക്

Pavithra Janardhanan November 19, 2020

ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ അഭിനയരംഗത്തേക്ക് ചുവട് വെക്കുന്നു. ക്ഷയ രോഗത്തി നെതിരെ ബോധവൽക്കരണം നടത്തുന്നതിന് വേണ്ടി നിർമിക്കുന്ന ‘എംടിവി നിഷേധേ എലോൺ ടുഗെദർ’ എന്ന വെബ്സീരീസിലാണ് താരം അഭിനയിക്കുകയെന്നാണ് റിപ്പോർട്ട്.

അഞ്ച് എപ്പിസോഡുകള്‍ ഉള്ള വെബ് സീരിസ് ഈ മാസം അവസാനത്തോടെ റിലീസ് ചെയ്യും. സയെദ് റാസ, പ്രിയ ചൗഹാന്‍ എന്നിവരാണ് വെബ്സീരിസില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. അശ്വിന്‍ നല്‍വാഡെ, അശ്വിന്‍ മുഷ്‌റന്‍ എന്നിവരും അഭിനയിക്കുന്നുണ്ട്.

‘നമ്മുടെ രാജ്യത്ത് ഏറ്റവും വിട്ടുമാറാത്ത ആരോഗ്യ പ്രശ്‌നങ്ങളിലൊന്നാണ് ക്ഷയം. രോഗനിർണയം നടത്തിയ കേസുകളിൽ പകുതിയോളം പേർ 30 വയസ്സിന് താഴെയുള്ളവരാണ്. അതുകൊണ്ടുതന്നെ ഈ രോഗത്തെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ മാറേണ്ടത് അത്യാവശ്യമാണ്.’ – സാനിയ പറഞ്ഞു.

Tags:
Read more about:
EDITORS PICK