ഒരു ഗ്രാമത്തില്‍ ഒരാള്‍ക്കൊഴികെ എല്ലാവര്‍ക്കും കോവിഡ്​ പോസിറ്റീവ്​

Pavithra Janardhanan November 20, 2020

ഒരു ഗ്രാമത്തില്‍ ഒരാള്‍ക്കൊഴികെ എല്ലാവര്‍ക്കും കോവിഡ്​ പോസിറ്റീവ്​. ഹിമാചല്‍ പ്രദേശിലെ ലാഹൗള്‍ താഴ്​വരയിലെ തോറങ്​ ഗ്രാമവാസികള്‍ക്കാണ്​ കൂട്ടത്തോടെ കോവിഡ്​ സ്​ഥിരീകരിച്ചത്​. 52കാരനായ ഭൂഷണ്‍ താക്കൂറിന്​ മാത്രം കോവിഡ്​ പരിശോധന ഫലം നെഗറ്റീവായി. ഇതോടെ ജനസംഖ്യ അനുപാതത്തില്‍ ഏറ്റവും കൂടുതല്‍ കോവിഡ്​ ബാധിതരുള്ള ജില്ല ലാഹൗള്‍ താഴ്​വരയായി മാറി.

രണ്ടുദിവസം മുൻപ് ഗ്രാമവാസികള്‍ എല്ലാവരും കോവിഡ്​ പരിശോധനക്ക്​ വിധേയമാകുകയായിരുന്നു. പരിശോധന ഫലത്തില്‍ ഒരാള്‍ക്കൊഴികെ എല്ലാവര്‍ക്കും കോവിഡ്​ സ്​ഥിരീകരിച്ചു. കുറച്ചുദിവസങ്ങള്‍ക്ക്​ മുൻപ് ഗ്രാമത്തിലെ ജനങ്ങൾ എല്ലാം ചേര്‍ന്ന്​ മതപരമായ ചടങ്ങുകളില്‍ പ​ങ്കെടുത്തിരുന്നു. ഇതോടെ സാമൂഹിക വ്യാപനം സംഭവിക്കുകയും കോവിഡ്​ പടരുകയുമായിരുന്നു. ഗ്രാമത്തിന്റെ പരിസരപ്രദേശങ്ങളിലേക്കും കോവിഡ്​ വ്യാപിക്കുന്നുണ്ട്​.

Read more about:
RELATED POSTS
EDITORS PICK