ഇത് വെള്ളത്തില്‍ ചേർത്ത് മുടി കഴുകൂ, കൊഴിച്ചില്‍ തടയാം

Pavithra Janardhanan November 20, 2020

സ്ത്രീ പുരുഷ ഭേദമില്ലാതെ പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ് മുടി കൊഴിച്ചില്‍. മുടി കൊഴിയുമെന്ന കാരണത്താല്‍ മുടിയില്‍ വെള്ളമൊഴിച്ചു കഴുകുന്നതു തന്നെ വല്ലപ്പോഴുമാക്കുന്ന പലരുമുണ്ട്.എന്നാൽ ചിലത് വെള്ളത്തില്‍ ചേര്‍ത്താല്‍ മുടി കൊഴിച്ചില്‍ തടയാം. ഇതിനായിട്ടുള്ള ഒരു പരിഹാരമാണ് ആപ്പിള്‍ സൈഡര്‍ വിനീഗര്‍. ആപ്പിള്‍ സിഡെര്‍ വിനെഗര്‍ തലയില്‍ ഒഴിയ്ക്കുന്ന വെളളത്തില്‍ ചേര്‍ക്കാം. മൂന്നു കപ്പ് വെള്ളത്തില്‍ 1 കപ്പ് ആപ്പിള്‍ സിഡെര്‍ വിനെഗര്‍ എന്ന കണക്കില്‍ ചേര്‍ക്കാം. ഇതല്ലെങ്കില്‍ കുളി കഴിഞ്ഞ ശേഷം ഇതേ രീതിയില്‍ ഇതു കൊണ്ടു മുടി കഴുകാം.

വിനെഗറിലെ അസെറ്റിക് ആസിഡ് മുടിയുടെ പിഎച്ച്‌ കൃത്യമായി കാത്തു സൂക്ഷിയ്ക്കാന്‍ നല്ലതാണ്. മുടി വരണ്ടു പോകുന്നതും മുടി കൊഴിയുന്നതും മുടി നരയ്ക്കുന്നതുമെല്ലാം തടയാനും ഇതേറെ നല്ലതാണ്.തലയില്‍ ഒഴിക്കുന്ന വെള്ളത്തില്‍ അല്‍പം ആലം ഇട്ടു വയ്ക്കാം. ചീനക്കാരം, സ്ഫടികക്കാരം എന്നെല്ലാം ഇതറിയപ്പെടുന്നു. ഇത് ഓക്‌സിഡേഷന്‍ നടക്കുന്നത് തടയും. വെള്ളത്തിലെ മുടിക്കു കേടാകുന്ന മാലിന്യങ്ങള്‍ വെള്ളത്തിന് താഴെ അടിയും. അടിഭാഗം ഒഴിവാക്കി ഈ വെള്ളം ഉപയോഗിക്കാം. വെള്ളത്തില്‍ നാരങ്ങാനീര് ഒഴിയ്ക്കുന്നതും ഏറെ നല്ലതാണ്. ഇതില്‍ നാച്വറല്‍ ക്ലെന്‍സിംഗ് ഗുണങ്ങളുണ്ട്. ഇതിലെ മുടിക്കു ദോഷകരമായ വസ്തുക്കള്‍ നീക്കാന്‍ സാധിക്കും.മറ്റൊരു വസ്തുവാണ് ഒലിവു ഓയില്‍. ഇത് നാച്വറല്‍ കണ്ടീഷണറാണ്. ഇതിലെ ഫാറ്റി ആസിഡുകളും ആന്റി ഓക്‌സിഡന്റുകളുമെല്ലാം മുടിയുടെ ആരോഗ്യത്തിന് നല്ലതാണ്.

കുളിയ്ക്കുന്ന വെള്ളത്തില്‍ ചേര്‍ക്കുകയോ കുളി കഴിഞ്ഞാല്‍ അല്‍പം മുടിയില്‍ പുരട്ടുന്നതും നല്ലതാണ്. ഇത് വെള്ളം കൊണ്ട് മുടിയ്ക്കുണ്ടാകുന്ന ദോഷങ്ങള്‍ നീക്കും. ഒലീവ് ഓയില്‍ മുടിയ്ക്ക് ആരോഗ്യം നല്‍കുന്ന നാച്വറല്‍ ഓയിലാണ്. കുളിയ്ക്കാന്‍ നേരത്തെ വെള്ളം പിടിച്ചു വയ്ക്കുന്നത് മുടിയില്‍ വെള്ളത്തിന്റെ ദോഷം തീര്‍ക്കാന്‍ നല്ലതാണ്. ഇതു പോലെ ഹാര്‍ഡ് വാട്ടര്‍ ദോഷം തീര്‍ക്കാന്‍ ക്ലാരിഫയിംഗ് ഷാംപൂ ഉപയോഗിയ്ക്കുന്നത് നല്ലതാണ്. ഇത് മുടിയില്‍ വെള്ളത്തിന്റെ ദോഷം തീര്‍ക്കാന്‍ സഹായിക്കും. ഷവര്‍ ഫില്‍ട്ടര്‍ ഉപയോഗിയ്ക്കുന്നതും ലീവ് ഇന്‍ കണ്ടീഷണറില്‍ അല്‍പം വെളിച്ചെണ്ണ ചേര്‍ത്ത് മുടിയില്‍ പുരട്ടുന്നതും ഏറെ നല്ലതാണ്.

Tags:
Read more about:
EDITORS PICK