എനിക്ക് കോവിഡ് ബാധയേറ്റതായി ഞാന്‍ പോലും തിരിച്ചറിഞ്ഞില്ല,മാര്‍ക്ക് ബൗച്ചര്‍

Pavithra Janardhanan November 20, 2020

ഒരിക്കല്‍ താന്‍ കോവിഡ് ബാധിതനായെന്നും, എന്നാല്‍ കോവിഡ് ആണ് അതെന്ന് അറിയില്ലായിരുന്നു എന്നും സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍ മാര്‍ക്ക് ബൗച്ചര്‍.സൗത്ത് ആഫ്രിക്കന്‍ ക്രിക്കറ്റ് ടീമിലെ ഒരു താരത്തിന് കോവിഡ് പോസിറ്റീവായിരുന്നു. ഈ വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെയാണ് ബൗച്ചറിന്റെ വെളിപ്പെടുത്തല്‍. ടീം അംഗങ്ങള്‍ക്കൊപ്പം നെറ്റ്‌സില്‍ പരിശീലനം നടത്തുമ്പോൾ ശാരീരിക പ്രയാസം നേരിട്ടതായാണ് ബൗച്ചര്‍ പറയുന്നത്.

ഏഴ് ദിവസത്തോളം ഒറ്റയ്ക്കിരിക്കുക എന്നത് ബുദ്ധിമുട്ടാണ്. എനിക്ക് കോവിഡ് ബാധയേറ്റതായി ഞാന്‍ പോലും തിരിച്ചറിഞ്ഞില്ല. രണ്ട് മൂന്ന് ദിവസം ക്ഷീണം അനുഭവപ്പെട്ടു. നെറ്റ്‌സില്‍ കളിക്കാര്‍ക്ക് പന്തെറിഞ്ഞ് കൊടുക്കുകയായിരുന്നു. ഈ സമയം ശരീരം വേദന പോലെ തോന്നി.ബൗച്ചര്‍ പറയുന്നു.എന്നാല്‍ ഏത് സമയത്താണ് കോവിഡ് ലക്ഷണങ്ങള്‍ പ്രകടമായത് എന്ന് ബൗച്ചര്‍ വ്യക്തമാക്കിയില്ല.

Tags:
Read more about:
EDITORS PICK