ബിഎംഡബ്ള്യുവിന്റെ 5 സീരീസ് സെഡാന്‍ സ്വന്തമാക്കി രമേശ് പിഷാരടി

Pavithra Janardhanan November 20, 2020

ബിഎംഡബ്ള്യുവിന്റെ 5 സീരീസ് സെഡാന്‍ സ്വന്തമാക്കി രമേശ് പിഷാരടി. കൊച്ചി ഡീലര്‍ഷിപ്പ് ആയ ഇവിഎം ഓട്ടോക്രാഫ്റ്റില്‍ നിന്നും എംഡി സാബു ജോണി പിഷാരടിയ്ക്ക് താക്കോല്‍ കൈമാറുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളില്‍ എത്തിയിട്ടുണ്ട്. ഭാര്യക്കൊപ്പം എത്തിയാണ് കഴിഞ്ഞ ദിവസം ബിഎംഡബ്ള്യു 5 സീരീസിന്റെ താക്കോല്‍ രമേശ് പിഷാരടി ഏറ്റുവാങ്ങിയത്.5 സീരീസ് വിപണിയിലുള്ളത് രണ്ട് ഡീസല്‍ എന്‍ജിനിലും ഒരു പെട്രോള്‍ എഞ്ചിനിലുമായി നാല് വേരിയന്റുകളിലാണ്. ഇതില്‍ ഏത് വേരിയന്റാണ് പിഷാരടി സ്വന്തമാക്കിയത് എന്ന് വ്യക്തമല്ല. 55.40 ലക്ഷം മുതലാണ് ബിഎംഡബ്ള്യു 5 സീരിസിന്റെ എക്‌സ്‌ഷോറും വില ആരംഭിക്കുന്നത്. കൂടാതെ ബിഎംഡബ്ള്യു ആരാധകരും ഉടമകളുമായി ധാരാളം പേര്‍ മലയാള സിനിമയിലുണ്ട്.

മലയാള സിനിമ ലോകത്ത് തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അനൂപ് മേനോന്‍ 2017-ലാണ് ബിഎംഡബ്‌ള്യുവിന്റെ ഏറ്റവും ഉയര്‍ന്ന സെഡാന്‍ ആയ 7 സീരീസ് സ്വന്തമാക്കിയത്. യുവ താരം നീരജ് മാധവ് കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ്‌ തന്റെ സ്വപ്ന വാഹനങ്ങളിലൊന്നായ ബിഎംഡബ്ള്യു എക്‌സ്1 സ്വന്തമാക്കിയത്.

Read more about:
EDITORS PICK