ചേമ്പില നൽകുന്ന ആരോഗ്യം, അറിഞ്ഞാൽ കളയില്ല നിങ്ങൾ ചേമ്പില

Pavithra Janardhanan November 20, 2020

ചേമ്പിന്റെ താളും വിത്തും കറി വയ്ക്കാറുണ്ടെങ്കിലും പലപ്പോഴും ഇല കളയുകയാണു പതിവ്. എന്നാൽ ചേമ്പില നൽകുന്ന ആരോഗ്യത്തെക്കുറിച്ച് അറിഞ്ഞാൽ ചേമ്പില കളയില്ല എന്നുറപ്പാണ്. ജീവകം എ കൊണ്ടു സമ്പുഷ്ടമായ ചേമ്പിലയിൽ ജീവകം സി, ബി, തയാമിൻ, റൈബോഫ്ലേവിൻ, ഫോളേറ്റ് ഇവയും മാംഗനീസ്, കോപ്പർ, പൊട്ടാസ്യം, അയൺ എന്നിവയുമുണ്ട്. ഒരു കപ്പ് ചേമ്പിലയിൽ 35 കാലറിയും ധാരാളം ഭക്ഷ്യനാരുകളും വളരെ കുറഞ്ഞ അളവിൽ കൊഴുപ്പും ഉണ്ട്.

 ചേമ്പിലയുടെ ആരോഗ്യ ഗുണങ്ങൾ

  • അർബുദം തടയാനും രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്താനും കണ്ണിന്റെ ആരോഗ്യത്തിനും സഹായകം.
  • നാരുകൾ ധാരാളം ഉള്ളതിനാൽ ദഹനപ്രശ്നങ്ങൾ അകറ്റും. കൊളസ്ട്രോളും കുറയ്ക്കുന്നു.
  • കാലറി വളരെ കുറവായതിനാലും പോഷകങ്ങളെല്ലാം അടങ്ങിയതിനാലും ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു.
  • രക്തസമ്മർദവും ഇൻഫ്ലമേഷനും കുറയ്ക്കുന്നു. പൊട്ടാസ്യവും ആന്റി ഇൻഫ്ലേറ്ററി സംയുക്തങ്ങളും അടങ്ങിയതിനാലാണിത്.
  • ബി ജീവകങ്ങൾ ധാരാളം അടങ്ങിയതിനാൽ ഗർഭസ്ഥശിശുവിന്റെ തലച്ചോറിന്റെ വളർച്ചയ്ക്കും നാഡീവ്യവസ്ഥയെ ശക്തിപ്പെടുത്താനും സഹായകം.
Read more about:
EDITORS PICK