അമേരിക്കയിലെ ഷോപ്പിംഗ് മാളില്‍ വെടിവെപ്പ്, എട്ട് പേര്‍ക്ക് പരിക്ക്

Pavithra Janardhanan November 21, 2020

യുഎസ് വിസ്കോൻസിനിലെ ഷോപ്പിങ് മാളിലുണ്ടായ വെടിവയ്പ്പിൽ 8 പേർക്ക് പരുക്കേറ്റതായി റിപ്പോർട്ട്. അക്രമം നടത്തിയയാൾ കടന്നു കളഞ്ഞെന്നും ഇയാൾക്കായി തിരച്ചിൽ തുടരുകയാണെന്നു പൊലീസ് അറിയിച്ചു. ആക്രമണം നടത്തിയത് 20നും 30നും ഇടയിൽ പ്രായമുള്ള പുരുഷനാണെന്ന് പൊലീസ് തിരിച്ചറിഞ്ഞു.

അക്രമണം അരങ്ങേറുമ്പോൾ മാളിലുണ്ടായിരുന്ന ജീവനക്കാർ ആ കെട്ടിടത്തിനുള്ളിൽ അഭയം തേടുന്ന വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

വോവറ്റോസ മേഫെയർ മാളിൽ​ വെടിവെപ്പ്​ ഉണ്ടായതായും ഉടൻതന്നെ ഉദ്യോഗസ്​ഥർ സ്​ഥല​ത്തെത്തിയതായും എഫ്​.ബി.ഐയും ട്വീറ്റ് ചെയ്തു.

Read more about:
EDITORS PICK