ആശാ ശരത്തിനൊപ്പം മകള്‍ ഉത്തര വെള്ളിത്തിരയിലേക്ക്, ചിത്രത്തിൻറെ ചിത്രീകരണം തുടങ്ങി

Pavithra Janardhanan November 21, 2020

ആശാ ശരത്തിനൊപ്പം മകള്‍ ഉത്തര വെള്ളിത്തിരയിലേക്ക്.മികച്ച കഥയ്ക്കും മികച്ച രണ്ടാമത്തെ ചിത്രത്തിനുമുള്ള ഇത്തവണത്തെ സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയുടെ സംവിധായകന്‍ മനോജ് കാന ഒരുക്കുന്ന ചിത്രം ഖെദ്ദ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം. ഇരുവരും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തിൻറെ ചിത്രീകരണം ആലപ്പുഴ എഴുപുന്നയില്‍ ആരംഭിച്ചു.

ബെന്‍സി പ്രൊഡക്‌ഷന്‍സിന്റെ ബാനറില്‍ ബെന്‍സി നാസറാണ് നിര്‍മാണം. ബെന്‍സി പ്രൊഡക്‌ഷന്റെ പത്താമത് ചിത്രമാണിത്.ആശാശരത്തിനും ഉത്തര ശരത്തിനുമൊപ്പം അനുമോള്‍, സുധീര്‍ കരമന, സുദേവ് നായര്‍, ജോളി ചിറയത്ത് തുടങ്ങിയവരും ചിത്രത്തില്‍ വേഷമിടുന്നു.

സംസ്ഥാന പുരസ്‌കാരം നേടിയ കെഞ്ചിരയുടെ ടീമാണു ഖെദ്ദയ്ക്കു പിന്നിലും പ്രവര്‍ത്തിക്കുന്നത്. ക്യാമറ: പ്രതാപ് വി നായര്‍, വസ്ത്രാലങ്കാരം: അശോകന്‍ ആലപ്പുഴ, എഡിറ്റര്‍: മനോജ് കണ്ണോത്ത്.

Read more about:
RELATED POSTS
EDITORS PICK