കാനം രാജേന്ദ്രന്‍ നാളെ ആശുപത്രി വിടും

Pavithra Janardhanan November 21, 2020

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നാളെ ആശുപത്രി വിടും. ഇന്നലെ പാര്‍ട്ടി സംസ്ഥാന എക്‌സിക്യൂട്ടീവ് യോഗത്തില്‍ പങ്കെടുക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

കാനത്തിന്റെ ആരോഗ്യനില മെച്ചപ്പെട്ടുവെന്നും ഡിസ്ചാര്‍ജ് ചെയ്ത ശേഷം വീട്ടില്‍ വിശ്രമിച്ചാല്‍ മതിയെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

Read more about:
EDITORS PICK