പുതുവര്‍ഷത്തിൽ ഓല യുടെ ഇലക്‌ട്രിക് സ്‌കൂട്ടര്‍

Pavithra Janardhanan November 21, 2020

ഓണ്‍ലൈന്‍ ടാക്‌സി മേഖലയിലെ മുന്‍നിരക്കാരായ ‘ഓല’ വൈദ്യുത സ്‌കൂട്ടര്‍ പുതുവര്‍ഷത്തില്‍ പുറത്തിറക്കുമെന്നാണ് സൂചന. നെതര്‍ലന്‍ഡ്‌സിലെ ഫാക്ടറിയില്‍ ഓല വൈദ്യുത സ്‌കൂട്ടറുകള്‍ ഉല്‍പ്പാദനത്തിലാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. ലോഞ്ചിന്റെ ആദ്യഘട്ടത്തില്‍ തന്നെ യൂറോപ്പിനൊപ്പം ഇന്ത്യയിലും വില്‍പ്പനയ്‌ക്കെത്തുമെന്നാണ് അറിയുന്നത്. ഒറ്റ ചാര്‍ജില്‍ 240 കിലോമീറ്റര്‍ വരെ പോകാമെന്നതാണ് ഈ സ്‌കൂട്ടറിന്റെ ഹൈലൈറ്റ് ആയി കമ്പനി ചൂണ്ടിക്കാട്ടുന്നത്. എന്നാല്‍ ഓല ഇതുവരെ തങ്ങളുടെ ഇ- സ്‌കൂട്ടര്‍ വിപണിയില്‍ എത്തിക്കുന്നതിനെക്കുറിച്ച്‌ ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടില്ല.

സ്‌കൂട്ടറുകളുടെ നിര്‍മാണ പദ്ധതിയുടെ ഭാഗമായി ആംസ്റ്റര്‍ഡാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഏറ്റെര്‍ഗൊബിവിയെ കഴിഞ്ഞ 2020 മെയില്‍ മേയില്‍ ഓല ഇലക്‌ട്രിക് ഏറ്റെടുക്കുകയും ചെയ്തിരുന്നു.

Tags: ,
Read more about:
EDITORS PICK