നീണ്ട നാളുകള്‍ക്ക് ശേഷം നാട്ടിലേക്ക് പോകാൻ ലീവ് ചോദിച്ചെത്തിയ ഇന്ത്യാക്കാരനെ സ്‌പോണ്‍സര്‍ വെടിവെച്ചു

Pavithra Janardhanan November 21, 2020

ലീവ് ചോദിച്ചെത്തിയ ഇന്ത്യാക്കാരനെ സ്‌പോണ്‍സര്‍ വെടിവെച്ച്‌ പരിക്കേല്‍പ്പിച്ചു. ദോഹയില്‍ ബീഹാര്‍ സ്വദേശിയായ മുത്തിയഞ്ചുകാരൻ ഹൈദര്‍ അലിയെയാണ് നെറ്റിയില്‍ വെടിവെച്ച്‌ സ്പോൺസർ പരിക്കേല്‍പ്പിച്ചത്. അതീവ ഗുരുതരമായി പരിക്കേറ്റ അലി ദോഹയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.

അലി അനുവാദം ചോദിക്കാനായി സ്‌പോണ്‍സറുടെ അടുത്തേക്ക് ചെല്ലുകയും അവിടെ വെച്ച്‌ അവര്‍ തമ്മില്‍ ഉണ്ടായ തര്‍ക്കം ആണ് വെടിവെയ്പ്പില്‍ കലാശിച്ചത്. അലി വരുന്നതറിഞ്ഞ് ഏറെ സന്തോഷത്തില്‍ ആയിരുന്ന കുടുംബം സംഭവമറിഞ്ഞ് ആ ഷോക്കില്‍ നിന്ന് മാറിയിട്ടില്ല എന്ന് അലിയുടെ സഹോദരന്‍ അഫ്സര്‍ പറഞ്ഞു.

അദ്ദേഹത്തിന്റെ കുടുംബവും ദോഹയിലെ ഇന്ത്യന്‍ എംബസിയും വാര്‍ത്ത സ്ഥിരികരിച്ചു. നീണ്ട നാളുകള്‍ക്ക് ശേഷം ആണ് അലി നാട്ടിലേക്ക് മടങ്ങിയെത്താന്‍ തീരുമാനിച്ചത്. അലിക്ക് അഞ്ച് പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ ആറ് മക്കളാണ് ഉള്ളത്.

Read more about:
EDITORS PICK